Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൈറ്റ് ഹരിതവിദ്യാലയം...

കൈറ്റ് ഹരിതവിദ്യാലയം 4.0 ഗ്രാൻഡ് ഫിനാലെ; പാ​ല​ക്കാ​ട് ജില്ലക്ക് അഭിമാന നേട്ടം

text_fields
bookmark_border
കൈറ്റ് ഹരിതവിദ്യാലയം 4.0 ഗ്രാൻഡ് ഫിനാലെ; പാ​ല​ക്കാ​ട് ജില്ലക്ക് അഭിമാന നേട്ടം
cancel
camera_alt

കൈ​റ്റ് ഹ​രി​ത വി​ദ്യാ​ല​യം 4.0 വി​ദ്യാ​ഭ്യാ​സ റി​യാ​ലി​റ്റി ഷോ​ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ

ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ജി.​എ​ച്ച്.​എ​സ്.​എ​സ് പൊ​റ്റ​ശ്ശേ​രി​ക്ക് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​വാ​ർ​ഡ്

സ​മ്മാ​നി​ക്കു​ന്നു

പാ​ല​ക്കാ​ട്: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മി​ക​വു​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ർ​ച്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ജ്യൂ​ക്കേ​ഷ​ൻ (കൈ​റ്റ്) സം​ഘ​ടി​പ്പി​ച്ച രാ​ജ്യ​ത്തെ ഏ​ക വി​ദ്യാ​ഭ്യാ​സ റി​യാ​ലി​റ്റി ഷോ ​ആ​യ കൈ​റ്റ് ഹ​രി​ത​വി​ദ്യാ​ല​യം 4.0 ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ ജി​ല്ല​ക്ക് മി​ക​ച്ച നേ​ട്ടം.

സം​സ്ഥാ​ന ത​ല​ത്തി​ൽ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ജി.​എ​ച്ച്.​എ​സ്.​എ​സ് പൊ​റ്റ​ശ്ശേ​രി ഒ​ന്നാം സ്ഥാ​നം നേ​ടി. പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ല്‍ ജി.​യു.​പി.​എ​സ് പു​തി​യ​ങ്ക​ത്തി​ന് സ്പെ​ഷ​ല്‍ ജൂ​റി അ​വാ​ര്‍ഡും ല​ഭി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍നി​ന്നു​ള്ള സ​ര്‍ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​യ പൊ​റ്റ​ശ്ശേ​രി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി തു​ട​ങ്ങി​യ ക​മ്പ​നി കേ​ര​ള​ത്തി​ലെ വേ​റി​ട്ട മാ​തൃ​ക​യാ​ണ്. ഹൈ​സ്കൂ​ള്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള മി​ക​ച്ച അ​ക്കാ​ദ​മി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ ഏ​കോ​പ​ന​വു​മാ​ണ് സ്കൂ​ളി​നെ സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​തെ​ന്ന് കൈ​റ്റ് സി.​ഇ.​ഒ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത് അ​റി​യി​ച്ചു. കാ​ലാ​നു​സൃ​ത​മാ​യി ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന, സ്വ​ന്ത​മാ​യി ഭ​ര​ണ​ഘ​ട​ന​യു​ള്ള സ്കൂ​ളാ​ണ് ജി.​യു.​പി.​എ​സ് പു​തി​യ​ങ്കം.

എ​ല്ലാ കു​ട്ടി​ക​ളെ​യും ഉ​ള്‍ക്കൊ​ണ്ട് വ്യ​ക്തി​ഗ​ത മാ​സ്റ്റ​ര്‍ പ്ലാ​ന്‍ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന ഈ ​സ്കൂ​ളി​ലെ കു​ട്ടി​ക​ള്‍ അ​വ​രു​ടെ മി​ക​വു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശേ​ഷി കൈ​വ​രി​ച്ച​വ​രാ​ണ്. സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 8.4 ല​ക്ഷം, 6.3 ല​ക്ഷം, 4.2 ല​ക്ഷം രൂ​പ​യു​ടെ ഐ.​സി.​ടി ഉ​പ​ക​ര​ണ​ങ്ങ​ൾ അ​വാ​ർ​ഡാ​യി ല​ഭി​ച്ചു. സ്പെ​ഷ​ല്‍ ജൂ​റി അ​വാ​ര്‍ഡാ​യി പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന് ശി​ൽ​പ​വും 1.68 ല​ക്ഷം രൂ​പ​യു​ടെ ഐ.​സി.​ടി ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് സ​മ്മാ​നം. ജി.​വി.​എ​ല്‍.​പി.​എ​സ് ചി​റ്റൂ​രി​ലെ എം. ​ഗൗ​ഷി​ത ഷോ​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച വി​ദ്യാ​ർ​ഥി​നി​ക്കു​ള്ള സ​മ്മാ​ന​ത്തി​ന് അ​ര്‍ഹ​യാ​യി. ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

സം​സ്ഥാ​ന​ത്തെ 825 സ്കൂ​ളു​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 86 സ്കൂ​ളു​ക​ളാ​ണ് കൈ​റ്റ് ഹ​രി​ത​വി​ദ്യാ​ല​യം 4.0ത്തി​ന്റെ ആ​ദ്യ റൗ​ണ്ടി​ൽ മ​ത്സ​രി​ച്ച​ത്. 26 സ്കൂ​ളു​ക​ൾ ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. ര​ണ്ട് ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളാ​ണ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഷോ​യു​ടെ ഭാ​ഗ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kitePalakkad DistrictachievementGrand FinaleGreen School
News Summary - Kite Green School 4.0 Grand Finale; A proud achievement for Palakkad district
Next Story