വിഷപ്പുക തള്ളി കരിങ്കുന്നം ടാര്‍ മിക്സിങ് പ്ലാന്റ്; ജനം ദുരിതത്തിൽ
text_fieldsവടക്കഞ്ചേരി തേനിടുക്ക് കരിങ്കുന്നത്തെ ടാര്‍ മിക്സിങ് പ്ലാന്റ്
വടക്കഞ്ചേരി: ജനവാസ മേഖലയിലെ ടാര്‍ മിക്സിങ് പ്ലാന്റ് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. വടക്കഞ്ചേരി തേനിടുക്ക് കരിങ്കുന്നത്തെ പ്ലാന്റാണ് ആരോഗ്യ ഭീഷണിയുയര്‍ത്തുന്നത്. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള നാട്ടുകാർ പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുകയാണ്. പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ പുക ശ്വസിച്ച് രോഗികളായി മാറി. തലകറക്കം, തലവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ അസുഖങ്ങൾ പതിവാണ്.
പ്ലാന്റിന് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലെന്ന് പ്രസിഡന്റ് പറയുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഴയ അനുമതിരേഖ ഉപയോഗിച്ചാണ് ഇപ്പോഴും പ്ലാന്റ് വിഷപ്പുക പുറത്തുവിട്ട് പ്രവര്‍ത്തിക്കുന്നത്. ഒുരുവിധ മുന്‍കരുതലും സ്വീകരിക്കാതെയാണ് രാത്രിയും പകലും വൻതോതില്‍ പുക പുറംതള്ളുന്നത്. ദുരിതം കാരണം പലരും വീടൊഴിഞ്ഞ് പോയി.
പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടര്‍, പൊലീസ് മേധാവി, ആരോഗ്യ വകുപ്പ് എന്നിവര്‍ക്ക് വീണ്ടും പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍. അധികൃതര്‍ക്ക് പരാതി നല്കാന് ഗാന്ധിഗ്രാമം റെസിഡന്‍ഷ്യല്‍ അസോസിയേഷന് തീരുമാനിച്ചു.
യോഗത്തിൽ അസോസിയേഷന് പ്രസിഡന്റ് ബെന്നി വര്‍ഗീസ്, സെക്രട്ടറി പി.കെ. ബാബു, ട്രഷറര്‍ ടി.എന്‍. രാജേന്ദ്രന്, വൈസ് പ്രസിഡന്റ് ആൻഡ്രൂസ് പറമ്പന്‍, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് മാത്യു, ജോണ്സണ് മാത്യു, വർഗീസ് ചുമ്മാര്‍, കെ.പി. എല്‍ദോസ്, കെ.എം. ജലീല്‍, പി.എ. ഫിലിപ്പ്, ബാബു ജോസഫ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

