യാഥാർഥ്യമാകാതെ കാഞ്ഞിരപ്പുഴ ബസ് സ്റ്റാൻഡ് സമുച്ചയം
text_fieldsകാഞ്ഞിരപ്പുഴ ബസ് സ്റ്റാൻഡ് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് സമീപത്തെ ബസ് സ്റ്റാൻഡ് സമുച്ചയം ഇനിയും യാഥാർഥ്യമായില്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനും വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും ബസുകൾക്ക് പാർക്ക് ചെയ്യാനും ബസ് സ്റ്റാൻഡ് അത്യാവശ്യമാണ്. 10 വർഷമായി വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ഇതേ ആവശ്യമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ സമ്മർദം കാരണം ജലസേചന വകുപ്പ് കാഞ്ഞിരപ്പുഴ ഉദ്യാന പരിസരത്തെ സ്ഥലം പുതിയ ബസ് സ്റ്റാൻഡിന് വിട്ടുകൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത്.
തത്വത്തിൽ ഇക്കാര്യം തീരുമാനിച്ചെങ്കിലും തുടർപ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ ഫണ്ടില്ലെന്നാണ് അറിയുന്നത്. കാഞ്ഞിരപ്പുഴ മേജർ ടൂറിസം പ്ലാന്റിന്റെ വികസനത്തോടെ ബസ് സ്റ്റാൻഡ്, വിശാലമായ പാർക്കിങ് സൗകര്യം എന്നിവ ക്രമീകരിക്കുമെന്നാണ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

