ഉത്സവത്തിമിർപ്പിൽ കൽപ്പാത്തി അഗ്രഹാരം: 14, 15, 16 തീയതികളിലാണ് രഥോത്സവം
text_fieldsഅറ്റകുറ്റപ്പണികൾ തീർത്ത് രഥോത്സവത്തിന് ഒരുക്കി നിർത്തിയ അഗ്രഹാരത്തിലെ തേര്
പാലക്കാട്: രഥോത്സവത്തെ വരവേൽക്കാൻ കൽപ്പാത്തി ഒരുങ്ങിയതോടെ അഗ്രഹാരം ഉത്സവത്തിമിർപ്പിൽ. തിങ്കളാഴ്ച നടക്കുന്ന കൊടിയേറ്റത്തോടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഉത്സവങ്ങൾക്ക് തുടക്കമാകും. നവംബർ 14, 15, 16 തീയതികളിലാണ് കൽപ്പാത്തി രഥോത്സവം. കോവിഡ് നിയന്ത്രണം കാരണം കഴിഞ്ഞ വർഷം പൊതുജന പങ്കാളിത്തം ഒഴിവാക്കി ചടങ്ങുകൾ മാത്രം നടത്തി. ഈ പ്രാവശ്യം നിയന്ത്രണങ്ങളോടെയാണെങ്കിലും രഥോത്സവത്തെ വർണാഭമായി വരവേൽക്കാനാണ് പൈതൃക ഗ്രാമത്തിെൻറ തയാറെടുപ്പ്.
തേരുകാലം കുടുംബാംഗങ്ങളുടെ ഒത്തുചേരൽ കൂടിയാണ്. കുട്ടികളുടെ കളിചിരിയും, അരിപ്പൊടികൊണ്ട് വരയ്ക്കുന്ന കോലങ്ങളും ഗ്രാമത്തെ ഉത്സവാന്തരീക്ഷത്തിലെത്തിക്കുകയാണ് പതിവ്.
ദിവസങ്ങൾക്കുമുമ്പേ തുടങ്ങിയ രഥങ്ങളുടെ അറ്റകുറ്റപ്പണികളും, അലങ്കാര പ്രവൃത്തികളും തകൃതിയായി നടക്കുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ അഗ്രഹാരവീഥികളിൽ ടാറിങും നടക്കുന്നുണ്ട്. അതേസമയം ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് കൽപ്പാത്തി ക്ഷേത്രം ഭാരവാഹികൾ സമർപ്പിച്ച ആക്ഷൻ പ്ലാൻ ജില്ല ഭാരണകൂടത്തിെൻറ കൈയിലാണ്. തിങ്കളാഴ്ച നടക്കുന്ന ദുരന്തനിവാരണ അതോറിറ്റിയോഗം ഇതുസംബന്ധിച്ച് ചർച്ച നടത്തും. അതിനുശേഷം നടത്തിപ്പ് സംബന്ധിച്ച തീരുമാനം അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

