Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക​ല്‍പ്പാ​ത്തി ദേ​ശീ​യ...

ക​ല്‍പ്പാ​ത്തി ദേ​ശീ​യ സം​ഗീ​തോ​ത്സ​വം ഒ​മ്പ​തു​മു​ത​ല്‍

text_fields
bookmark_border
ക​ല്‍പ്പാ​ത്തി ദേ​ശീ​യ സം​ഗീ​തോ​ത്സ​വം ഒ​മ്പ​തു​മു​ത​ല്‍
cancel

ക​ല്‍പ്പാ​ത്തി: ര​ഥോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ടൂ​റി​സം, സാം​സ്‌​കാ​രി​ക വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ സം​ഗീ​തോ​ത്സ​വം ന​വം​ബ​ര്‍ ഒ​മ്പ​തു​മു​ത​ല്‍ 13 വ​രെ ക​ല്‍പ്പാ​ത്തി ചാ​ത്ത​പു​രം മ​ണി അ​യ്യ​ര്‍ റോ​ഡി​ല്‍ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച പ​ത്മ​ഭൂ​ഷ​ന്‍ അ​വാ​ര്‍ഡ് സം​ഗീ​ത​ക​ലാ ആ​ചാ​ര്യ പി.​എ​സ്. നാ​രാ​യ​ണ​സ്വാ​മി ന​ഗ​ര്‍ വേ​ദി​യി​ല്‍ ന​ട​ക്കും. ഉ​ദ്ഘാ​ട​ന ദി​ന​മാ​യ ഒ​മ്പ​തി​ന് പു​ര​ന്ത​ര​ദാ​സ​ര്‍ ദി​ന​മാ​യി ആ​ഘോ​ഷി​ക്കും. വൈ​കീ​ട്ട് ആ​റി​ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ന​ട​ക്കും. വൈ​കീ​ട്ട് ഏ​ഴി​ന് ന​ട​ക്കു​ന്ന ജി. ​ബേ​ബി ശ്രീ​റാ​മി​ന്റെ സം​ഗീ​ത ക​ച്ചേ​രി​ക്ക് സു​നി​ത ഹ​രി​ശ​ങ്ക​ര്‍ (വ​യ​ലി​ന്‍), പാ​ല​ക്കാ​ട് എ.​എം. ഹ​രി​നാ​രാ​യ​ണ​ന്‍ (മൃ​ദം​ഗം), ഉ​ടു​പ്പി ശ്രീ​കാ​ന്ത് (ഗ​ഞ്ചി​റ) എ​ന്നി​വ​ര്‍ പ​ക്ക​മേ​ള​മൊ​രു​ക്കും.

ന​വം​ബ​ര്‍ പ​ത്തി​ന് മു​ത്തു​സ്വാ​മി ദീ​ക്ഷി​ത​ര്‍ ദി​ന​മാ​യി ആ​ഘോ​ഷി​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് പാ​ല​ക്കാ​ട് ചെ​മ്പൈ സ്മാ​ര​ക ഗ​വ. സം​ഗീ​ത കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത ക​ച്ചേ​രി​യു​ണ്ടാ​കും. ഏ​ഴി​ന് എ​സ്. സാ​കേ​ത​രാ​മ​ന്റെ സം​ഗീ​ത ക​ച്ചേ​രി​ക്ക് ഇ​ട​പ്പ​ള്ളി അ​ജി​ത് കു​മാ​ര്‍ (വ​യ​ലി​ന്‍), ചേ​ര്‍ത്ത​ല ആ​ര്‍. ആ​ന​ന്ദ​കൃ​ഷ്ണ​ന്‍ (മൃ​ദം​ഗം), ഉ​ടു​പ്പി ശ്രീ​ധ​ര്‍ (ഘ​ടം) എ​ന്നി​വ​ര്‍ പ​ക്ക​മേ​ള​മൊ​രു​ക്കും. ന​വം​ബ​ര്‍ 11ന് ​സ്വാ​തി​തി​രു​ന്നാ​ള്‍ ദി​ന​മാ​യി ആ​ച​രി​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ചി​റ്റൂ​ര്‍ ഗ​വ. കോ​ള​ജി​ലെ സം​ഗീ​ത വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗീ​ത ക​ച്ചേ​രി​യു​ണ്ടാ​കും. ഏ​ഴി​ന് വി​വേ​ക് മൂ​ഴി​ക്കു​ള​ത്തി​ന്റെ സം​ഗീ​ത ക​ച്ചേ​രി​ക്ക് ആ​ര്‍. സ്വാ​മി​നാ​ഥ​ന്‍ (വ​യ​ലി​ന്‍), ജെ. ​വൈ​ദ്യ​നാ​ഥ​ന്‍ (മൃ​ദം​ഗം), ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ക്ക​മേ​ള​മൊ​രു​ക്കും.

ന​വം​ബ​ര്‍ 12ന് ​ത്യാ​ഗ​രാ​ജ സ്വാ​മി​ക​ള്‍ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. രാ​വി​ലെ 10.30ന് ​ത്യാ​ഗ​രാ​ജ ആ​രാ​ധ​ന, പ​ഞ്ച​ര​ത്‌​ന കീ​ര്‍ത്ത​നാ​ലാ​പ​നം ഉ​ണ്ടാ​കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ര​വീ​ന്ദ്ര​ന്‍ അ​ച്ഛാ​ന​ത്തി​ന്റെ സം​ഗീ​ത ക​ച്ചേ​രി​ക്ക് കു​മാ​രി അ​ന്ന​പൂ​ര്‍ണ്ണി ഗ​ണേ​ശ​ന്‍ (വ​യ​ലി​ന്‍), മാ​സ്റ്റ​ര്‍ കാ​ര്‍ത്തി​ക് വി​ശ്വ​നാ​ഥ​ന്‍ (മൃ​ദം​ഗം), നീ​തു​ല്‍ അ​ര​വി​ന്ദ് (ഗ​ഞ്ചി​റ) എ​ന്നി​വ​ര്‍ പ​ക്ക​മേ​ള​മൊ​രു​ക്കും. ഏ​ഴി​ന് പ്ര​കാ​ശ് ഉ​ള്ള്യേ​രി​യു​ടെ ഹാ​ര്‍മോ​ണി​യം ക​ച്ചേ​രി​ക്ക് ട്രി​വാ​ന്‍ഡ്രം എ​ന്‍. സ​മ്പ​ത്ത് (വ​യ​ലി​ന്‍), ത​ഞ്ചാ​വൂ​ര്‍ ഗോ​വി​ന്ദ​രാ​ജ​ന്‍ (ത​വി​ല്‍), പാ​ല​ക്കാ​ട് കെ.​എ​സ്. മ​ഹേ​ഷ് കു​മാ​ര്‍ (മൃ​ദം​ഗം) എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പ​ക്ക​മേ​ള​മൊ​രു​ക്കും. സ​മാ​പ​ന ദി​ന​മാ​യ ന​വം​ബ​ര്‍ 13ന് ​ശ്യാ​മ​ശാ​സ്ത്ര ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. വൈ​കീ​ട്ട് ആ​റി​ന് സ​മാ​പ​ന​സ​മ്മേ​ള​നം ന​ട​ക്കും. വൈ​കീ​ട്ട് ഏ​ഴി​ന് പാ​ല​ക്കാ​ട് ആ​ര്‍. രാ​മ​പ്ര​സാ​ദി​ന്റെ സം​ഗീ​ത ക​ച്ചേ​രി​ക്ക് വി​ശ്വേ​ഷ് ഈ​ശ്വ​ര​ന്‍ (വ​യ​ലി​ന്‍), കെ.​വി. പ്ര​സാ​ദ് (മൃ​ദം​ഗം), തൃ​പ്പൂ​ണി​ത്തു​റ രാ​ധാ​കൃ​ഷ്ണ​ന്‍ (ഘ​ടം) എ​ന്നി​വ​ര്‍ പ​ക്ക​മേ​ള​മൊ​രു​ക്കു​മെ​ന്ന് ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍: 0491-2538996.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalpathi Music Festival
News Summary - Kalpathi Music Festival
Next Story