ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവം: കൊലപാതകമെന്ന് ബന്ധുകൾ
text_fieldsറിൻസിയ
കല്ലടിക്കോട്: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകി.
മാർച്ച് ഏഴിനാണ് കല്ലടിക്കോട് ചെറുള്ളി പുറ്റുണ്ട വീട്ടിൽ അഹമ്മദിെൻറ മകൾ റിൻസിയയെ (23) ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. സ്വന്തം വീട്ടിൽ പോകാൻ സമ്മതിക്കാത്തതിൽ ആത്മഹത്യ ചെയ്തു എന്നാണത്രെ ഭർതൃവീട്ടുകാർ പറഞ്ഞത്.
ഭർത്താവിെൻറയും കുടുബംത്തിെൻറയും പേരിൽ പാലക്കാട് എസ്.പി, മണ്ണാർക്കാട് ഡിവൈ.എസ്.പി എന്നിവർക്കെല്ലാം പരാതി അയച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. മകൾക്ക് നീതി കിട്ടണമെന്നും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

