ബസ് പാടത്തേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
text_fieldsദേശീയപാത മുള്ളത്ത് പാറയിൽ പാടത്തേക്ക് മറിഞ്ഞ ബസ്
കല്ലടിക്കോട്: ദേശീയപാത തച്ചമ്പാറക്കടുത്ത് മുള്ളത്തുപാറ വളവിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു. യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ കൊണ്ടോട്ടി സ്വദേശി രതീഷ് (30), കണ്ടക്ടർ കൊണ്ടോട്ടി പുളിക്കൽ സ്വദേശി ഹുക്ബത് (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന 'ഫോർ എവർ' എന്ന് പേരുള്ള സ്വകാര്യബസാണ് മുള്ളത്തുപാറ വളവില്‍ പാടത്തേക്ക് ചരിഞ്ഞത്. എതിരെ വന്ന അൾട്ടോ കാറിൽ നിന്നും വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഇരുപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംഭവ സമയം പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്.

