Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സേവന സപര്യയിൽ രണ്ട് പതിറ്റാണ്ട്; പി. ഭാസ്കരൻ പുരസ്കാര പ്രഭയിൽ

text_fields
bookmark_border
സേവന സപര്യയിൽ രണ്ട് പതിറ്റാണ്ട്; പി. ഭാസ്കരൻ പുരസ്കാര പ്രഭയിൽ
cancel

ക​ല്ല​ടി​ക്കോ​ട്: പ​ഠി​ച്ച വി​ദ്യാ​ല​യ​ത്തി​ൽ ത​ന്നെ അ​ധ്യാ​പ​ക​നാ​യി 20 വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച ക​രി​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പ​ക​ൻ പി. ​ഭാ​സ്ക​ര​ന് അം​ഗീ​കാ​രം.

2025-2026 വ​ർ​ഷ​ത്തെ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡി​നാ​ണ് അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. നാ​ടി​നൊ​പ്പം ചേ​ർ​ന്ന് അ​ധ്യാ​പ​ന​വൃ​ത്തി​യും സാ​മു​ഹി​ക സേ​വ​ന​വും ജീ​വി​ത സ​പ​ര്യ​യാ​ക്കി​യ അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ടി​നും ഏ​റെ ഇ​ഷ്ട​പ്പെ​ട്ട ഗു​രു​നാ​ഥ​നാ​ണ്.

ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്ക്കൂ​ളി​ൽ ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കു​ള്ള ലൈ​ബ്ര​റി ‘ബു​ക്ക്സ്റ്റാ​ൾ​ജി​യ’, രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ൽ​കു​ന്ന പാ​ഥേ​യം പ​ദ്ധ​തി, ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം, കോ​വി​ഡ് കാ​ല സ്മാ​ർ​ട്ട് ഫോ​ൺ ലൈ​ബ്ര​റി, നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്നേ​ഹ​ഭ​വ​നം, മീ​ഡി​യ ക്ല​ബും സ്കൂ​ൾ പ​ത്ര​വും, എ​ൻ.​എ​സ്.​എ​സി​ന്റെ തേ​ൻ കൃ​ഷി എ​ന്നി​വ വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. 2025ലെ ​അ​ഖി​ലേ​ന്ത്യ അ​വാ​ർ​ഡി ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്റെ ഗു​രു​ശ്രേ​ഷ്ഠ, സു​ഗ​ത​വ​നം ട്ര​സ്റ്റി​ന്റെ ഗു​രു ജ്യോ​തി പു​ര​സ്കാ​രം, 2026ലെ ​എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം സ്റ്റ​ഡി സെൻറ​റി​ന്റെ ബെ​സ്റ്റ് ടീ​ച്ച​ർ, എ​ച്ച്.​എ​സ്.​ടി.​എ എ​ന്നീ പു​ര​സ്ക്കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്.

എ​ച്ച്.​എ​സ്.​ടി.​എ മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റാ​ണ്. 54ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ ക​ൺ​വീ​ന​റാ​യി​രു​ന്നു. പെ​യി​ൻ ആ​ൻ​ഡ് പാ​ലീ​യേ​റ്റീ​വ് സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

അ​യ്നാ​രി പ​രേ​ത​നാ​യ ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​രു​ടെ​യും സ​ത്യ​ഭാ​മ​യു​ടെ​യും മ​ക​നാ​ണ്. സു​മാ ദേ​വി​യാ​ണ് ഭാ​ര്യ. അ​ഭി​രാം ഭാ​സ്ക്ക​ർ (ഐ.​ടി ഉ​ദ്യോ​ഗ​സ്ഥ​ൻ, അ​ക്സ​ഞ്ച​ർ), അ​നു​പ​മ ഭാ​സ്ക​ർ (വി​ദ്യാ​ർ​ഥി​നി ) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ശ​ശീ​ന്ദ്ര​ൻ, ഗീ​ത എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഈ ​നേ​ട്ടം കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​ണെ​ന്നും പി. ​ഭാ​സ്ക്ര​ൻ പ​റ​ഞ്ഞു. പു​ര​സ്കാ​രം നാ​ടി​നും പി.​ടി.​എ​ക്കും സ​മ​ർ​പ്പി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two decades of service
Next Story