മോഷണം: സി.സി.ടി.വി ദൃശ്യം ലഭിച്ചു; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
text_fieldsകല്ലടിക്കോട് കടയിലെ മോഷണം. സി.സി.ടി.വി ദൃശ്യം
കല്ലടിക്കോട്: മേഖലയിലെ മോഷണത്തിന് പിന്നിലുള്ളയാളുടെ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കല്ലടിക്കോട് ദീപകവല, ടി.ബി ജങ്ഷൻ എന്നിവിടങ്ങളിലെ മൂന്ന് കടകളിലും പോസ്റ്റ് ഓഫിസിലുമാണ് കഴിഞ്ഞ ദിവസം മോഷ്ടാവ് കടന്നത്.
ഒരു കടയുടെ ഷട്ടറിെൻറ പൂട്ട് കുത്തിപ്പൊളിക്കുന്നതും ഷോപ്പിലെ സാധനങ്ങൾ മാറ്റിവെച്ച് തിരയുന്നതുമായ മെലിഞ്ഞ യുവാവിെൻറ സി.സി.ടി.വി ദൃശ്യങ്ങളാണ് കല്ലടിക്കോട് പൊലീസിന് ലഭിച്ചത്. തൊട്ടടുത്ത ദിവസം പുലാപ്പറ്റ ആങ്കടവത്ത് ക്ഷേത്രത്തിെൻറ ഭണ്ഡാരവും കുത്തിപ്പൊളിച്ചിരുന്നു.
ഒരു കടയിൽ മേശവലിപ്പിൽ സൂക്ഷിച്ച 3000 രൂപ മാത്രമാണ് നഷ്ടപ്പെട്ടതെങ്കിലും മോഷണം ഗൗരവത്തോടെയാണ് പൊലീസ് പരിഗണിക്കുന്നത്. കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു.

