തെരുവ് നായ്ക്കൾ വളർത്ത് മൃഗങ്ങളെ കടിച്ചുകീറുന്നു
text_fieldsകല്ലടിക്കോട് കനാൽ തീര റോഡിനടുത്ത് കൂട്ടമായി എത്തിയ തെരുവ് നായ്ക്കൾ
കല്ലടിക്കോട്: കനാൽ തീരപ്രദേശങ്ങളിലും ആശുപത്രി റോഡിലും തെരുവ് നായ്ക്കളുടെ വിളയാട്ടം കാരണം വഴിയാത്രക്കാർ വെട്ടിലായി.
കല്ലടിക്കോട് മദ്റസ പരിസരത്ത് നിന്ന് തുടങ്ങി ഇരട്ടക്കല്ല് വരെ വ്യാപിച്ചുകിടക്കുന്ന പ്രധാന കനാൽ തീരപാതയും അനുബന്ധ ഉൾനാടൻ റോഡുകളിലും നായ്ക്കൾ കൈയടിക്കയത് പത്രവിതരണക്കാർക്കും പാൽവിതരണക്കാർക്കും രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നവർക്കും വിനയായി.
തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനങ്ങൾ രണ്ട് മാസം മുമ്പാണ് പൂർത്തിയായത്.
കോങ്ങാട്, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തുകളിലെ അര ഡസനിൽപ്പരം നാട്ടുവഴികളുമായി കനാൽ പാതക്ക് ബന്ധമുണ്ട്.
സമീപ സ്ഥലങ്ങളിൽനിന്ന് തെരുവ് നായ്ക്കൾ കൂട്ടത്തോടെ നാട്ടിൻപുറങ്ങളിലെത്തി വളർത്ത് മൃഗങ്ങളെ ആക്രമിക്കുകയാണെന്ന് മുണ്ടൊളി, അയ്യപ്പൻകാവ്, കാഞ്ഞിക്കുളം, മണിക്കശ്ശേരി എന്നിവിടങ്ങളിലുള്ളവർ പരാതിപ്പെടുന്നു.

