കിരാതമൂർത്തി ക്ഷേത്രത്തിൽ കവർച്ച
text_fieldsകല്ലടിക്കോട്: തച്ചമ്പാറ മുതുകുർശ്ശി കിരാതമൂർത്തി ക്ഷേത്രത്തിൽ കവർച്ച നടത്തി. നഷ്ടപ്പെട്ട പണത്തെക്കുറിച്ച് വ്യക്തതയില്ല. ക്ഷേത്രവളപ്പിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്. രണ്ട് ശ്രീ കോവിലിന് മുമ്പിലുണ്ടായിരുന്ന രണ്ട് ഭണ്ഡാരങ്ങളുടെയും പൂട്ട് കുത്തി പൊളിച്ചാണ് മോഷ്ടാവ് പണം കവർന്നത്.
ബുധനാഴ്ച രാത്രി ക്ഷേത്രം അടച്ച് വ്യാഴാഴ്ച രാവിലെ ക്ഷേത്രം തുറക്കാനെത്തിയ മാനേജർ മുരളിയാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഒരു മാസം മുമ്പാണ് ഇവ രണ്ടും തുറന്ന് പണം എടുത്തിരുന്നത്. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

