Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് ജീപ്പ് മറിഞ്ഞു; ഡിവൈ.എസ്.പിക്ക് പരിക്ക്

text_fields
bookmark_border
പൊലീസ് ജീപ്പ് മറിഞ്ഞു; ഡിവൈ.എസ്.പിക്ക് പരിക്ക്
cancel
camera_alt

ദേ​ശീ​യ​പാ​ത പ​ന​യ​മ്പാ​ട​ത്ത് മ​റി​ഞ്ഞ പൊ​ലീ​സ് ജീ​പ്പ്

Listen to this Article

കല്ലടിക്കോട്: ദേശീയപാതയിൽ പൊലീസ് ജീപ്പ് മറിഞ്ഞു. അഗളി ഡിവൈ.എസ്.പി മുരളിധരനെ പരിക്കുകളോടെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് സാരമുള്ളതല്ല. കൂടെയുണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കുസമീപം പനയമ്പാടം വളവിൽ വെള്ളിയാഴ്ച വൈകീട്ട് 4.22ഓടെയായിരുന്നു അപകടം. മഴയിൽ നിയന്ത്രണം വിടുകയായിരുന്നു.

അപകടത്തിൽപെട്ടവരെ നാട്ടുകാരും കല്ലടിക്കോട് പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. പനയമ്പാടത്ത് ദേശീയപാതയിൽതന്നെ സ്വകാര്യ ബസും ലോറിയും കൂട്ടി ഉരസിയെങ്കിലും തലനാരിഴക്കാണ് ആളപായം ഒഴിവായത്. മഴ പെയ്താൽ സ്ഥിരം അപകടം മേഖലയാണ് ഈ പ്രദേശം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police jeep overturns; Injury to DySP
Next Story