Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKalladikodechevron_rightഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത; ...

ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത; മൂ​ണ്ടൂ​രി​ൽ അ​ലൈ​ൻ​മെ​ന്റ് മാ​റ്റം

text_fields
bookmark_border
ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത;  മൂ​ണ്ടൂ​രി​ൽ അ​ലൈ​ൻ​മെ​ന്റ് മാ​റ്റം
cancel

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത​യു​ടെ അ​ലെ​യ്ൻ​മെൻറി​ൽ മാ​റ്റം വ​രു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ണ്ടും സ്ഥ​ല​മെ​ടു​പ്പ് വി​ജ്ഞാ​പ​നം. പാ​ല​ക്കാ​ട് താ​ലൂ​ക്കി​ലെ മു​ണ്ടൂ​ർ വി​ല്ലേ​ജി​നോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് 4.2 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്തെ ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത സ്പ​ർ​ശി​ച്ച് പോ​വു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ പാ​ത ക​ട​ന്ന് പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ള്ള​ത്. വ​ന​മേ​ഖ​ല തൊ​ട്ട് പോ​കു​ന്ന സ്ഥ​ലം ഒ​ഴി​വാ​ക്കി​യാ​ണ് പു​തി​യ അ​ലൈ​ൻ​മെ​ന്റ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ​പാ​ത സ്ഥ​ല​മെ​ടു​പ്പ് ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് താ​ലൂ​ക്കി​ലെ മു​ണ്ടൂ​ർ വി​ല്ലേ​ജി​ന്റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലു​ള്ള നൊ​ച്ചി​പ്പു​ള്ളി, മോ​ഴി​കു​ന്നം, മൈ​ലം​പു​ള്ളി, ക​യ​റം​കോ​ട്, വ​ട​ക്കേ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭൂ​മി​യും ര​ണ്ട് പേ​രുടെ പു​ര​യി​ട​വും സ്ഥ​ല​മെ​ടു​പ്പി​ന്റെ ത്രി-​ജി.​എ വി​ജ്ഞാ​പ​ന പ്ര​കാ​രം ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത നി​ർ​മി​ക്കാ​ൻ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി ഏ​റ്റെ​ടു​ക്കും. പു​റ​മ്പോ​ക്ക് ഉ​ൾ​പ്പെ​ടെ 43 പേ​രു​ടെ ഭൂ​മി​യാ​ണ് പു​തു​താ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​വും വി​ശ​ദാം​ശ​ങ്ങ​ളും ഇ​ന്ത്യ​ൻ ഗ​സ​റ്റി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത സ്ഥ​ല​മെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ​രാ​തി സ​മ​ർ​പ്പി​ക്കാ​ൻ ഹി​യ​റി​ങ് സം​ഘ​ടി​പ്പി​ക്കും. ഹി​യ​റി​ങ് തി​യ​തി​യും സ്ഥ​ല​വും പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

സ്ഥ​ല​ത്തി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന ആ​ധാ​ര​മു​ൾ​പ്പെ​ടെ​ 15 രേ​ഖ​ക​ളാ​ണ് ഹി​യ​റി​ങി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​ത്. ജി​ല്ല​യി​ൽ മാ​ത്രം 61.440 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മാ​ണ് പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത​ക്കു​ള്ള​ത്. മ​രു​ത റോ​ഡ് മു​ത​ൽ എ​ട​ത്ത​നാ​ട്ടു​ക​ര വ​രെ 21 വി​ല്ലേ​ജു​ക​ളി​ലൂ​ടെ​യാ​ണ് പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alignment changeGreenfield RoadMoondoor
News Summary - Greenfield Road; Alignment change in Moondoor
Next Story