Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
cancel
camera_alt

ദേശീയപാത പനയമ്പാടത്ത് അപകടത്തിൽപെട്ട മിനിലോറി

Listen to this Article

കല്ലടിക്കോട്: ലോറികൾ കൂട്ടിയിടിച്ച് മിനിലോറി ഡ്രൈവർക്ക് പരിക്ക്. കോഴിക്കോട് ബാലുശ്ശേരി രാജന്‍റെ മകൻ ഋതിൽ കൃഷ്ണക്കാണ് (31) പരിക്കേറ്റത്.

ഇയാളെ ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ച് പ്രഥമ ശ്രുശ്രൂഷക്കുശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടം വളവിലായിരുന്നു തിങ്കളാഴ്ച പുലർച്ച 3.45ന് അപകടമുണ്ടായത്.

കോഴിക്കോട്, പെരിന്തൽമണ്ണ ഭാഗങ്ങളിൽനിന്ന് പത്രക്കെട്ടുകളുമായി വന്ന മിനിലോറിയും എതിരെ പാലക്കാട്ടുനിന്ന് പാൽ കയറ്റി വരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ കാലിനും തലക്കും സാരമായി പരിക്കേറ്റ് വാഹനത്തിൽ കുടുങ്ങിക്കിടക്കുന്ന യുവാവിനെ സന്നദ്ധ പ്രവർത്തകനായ കരിമ്പ ഷമീറിന്‍റെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. പരിക്കേറ്റയാളെ നാട്ടുകാരും കല്ലടിക്കോട് പൊലീസും ചേർന്ന് ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തിൽ മിനിലോറിയുടെ മുൻഭാഗം തകർന്നു. ലോറിക്കും കേടുപാട് സംഭവിച്ചു.




Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - driver injured in lorry accident
Next Story