Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീടിന് മുന്നിൽ ഓട്ടോ മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്
text_fieldsbookmark_border
കല്ലടിക്കോട്: ഓട്ടോറിക്ഷ വീടിന് മുന്നിൽ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവർ അടക്കം രണ്ട് പേർക്ക് പരിക്ക്. പാലക്കാട് കല്ലടിക്കോട് ചുങ്കം സ്വദേശി ഓട്ടോ ഡ്രൈവർ, വീടിന് മുൻപിൽ നിന്നിരുന്ന കോണിക്കഴി സ്വദേശി കണ്ണൻ എന്നിവർക്കാണ് പരിക്ക്. കണ്ണനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡിൽ കോണിക്കഴി തത്രം കാവ് പാലത്തിനടുത്ത് പാതവക്കിലെ വീടിന് സമീപമാണ് സംഭവം. തിങ്കളാഴ്ച രാത്രി 9.20നാണ് അപകടം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

