Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKalladikodechevron_rightദേ​ശീ​യ​പാ​തയോരങ്ങളിൽ...

ദേ​ശീ​യ​പാ​തയോരങ്ങളിൽ ച​തിക്കുഴി; ലോ​റി കു​ടു​ങ്ങി ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി മു​ട​ങ്ങി

text_fields
bookmark_border
lorry
cancel
camera_alt

ദേ​ശീ​യ​പാ​ത​ക്ക​രി​കി​ലെ കു​ഴി​യി​ൽ വീ​ണ ലോ​റി

ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ​പാ​ത മാ​പ്പി​ള സ്കൂ​ൾ ജ​ങ്​​ഷ​നി​ൽ റോ​ഡി​െൻറ വ​ശ​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി ലോ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. അ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തും വാ​ഹ​നം മ​റി​യാ​തി​രു​ന്ന​തും അ​പ​ക​ട വ്യാ​പ്തി കു​റ​ച്ചു.

ആ​ർ​ക്കും പ​രി​ക്കി​ല്ല. ത​മി​ഴ്‌​നാ​ട്ടു​നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് വ​ളം ക​യ​റ്റി​പ്പോ​കു​ക​യാ​യി​രു​ന്ന ലോ​റി എ​തി​രെ വാ​ഹ​നം വ​ന്ന​പ്പോ​ൾ വ​ശ​ങ്ങ​ളി​ലേ​ക്ക് ഒ​തു​ക്കി​യ​താ​യി​രു​ന്നു. മ​റ്റൊ​രു ലോ​റി എ​ത്തി​ച്ചു ലോ​ഡ് മാ​റ്റി​ക്ക​യ​റ്റി​യാ​ണ് ക​യ​റ്റാ​നാ​യ​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​വും പ​ല​ഭാ​ഗ​ത്താ​യി വ​ലി​യ ച​തി​കു​ഴി​ക​ളാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaylorry accidentkalladikode
News Summary - accident on national highway
Next Story