ആരോഗ്യം ക്ഷയിച്ച് കല്ലടിക്കോട് കുടുംബക്ഷേമ കേന്ദ്രം
text_fieldsകല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് കുടുംബക്ഷേമ കേന്ദ്രം പ്രവർത്തിക്കുന്നത് ചോരുന്ന കെട്ടിടത്തിൽ. നാല് പതിറ്റാണ്ടുകാലം പഴക്കമുള്ള ഓടിട്ട കെട്ടിടം നവീകരണം തൊട്ടുതീണ്ടാത്തത് കാരണം ജീർണാവസ്ഥക്ക് നാളിത് വരെയായി പരിഹാരമായില്ല.
കല്ലടിക്കോടും പരിസര പ്രദേശങ്ങളിലുമുള്ള അമ്മമാരുടെയും ഗർഭിണികളുടെയും ശിശുക്കളുടെയും ക്ഷേമത്തിന് മുൻഗണന നൽകി പ്രവർത്തിക്കുന്ന ഫാമിലി വെൽഫെയർ സെന്ററിനാണ് ഈ ദുരവസ്ഥ. മേൽക്കൂര ജീർണാവസ്ഥയിലാണ്. പലയിടങ്ങളിലും ചോരുന്ന സാഹചര്യവുമുണ്ട്.
കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലെ സ്റ്റാഫ് നഴ്സുമാർക്കാണ് ഈ കേന്ദ്രത്തിന്റെ ചുമതല. ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് താമസിക്കാനും ഈ കെട്ടിടത്തിൽ സൗകര്യമുണ്ടെങ്കിലും മോശാവസ്ഥ കാരണം ഇവിടെ താമസിക്കാൻ ധൈര്യപ്പെടുന്നില്ല.ദേശീയപാതക്കരികെയുള്ള കെട്ടിടം നവീകരിച്ച് വാഹനാപകടത്തിൽ പരിക്കേൽക്കുന്നവർക്ക് ശ്രുശ്രുഷയും ചികിത്സയും നൽകുന്നതിന് ട്രോമ കെയർ ആരംഭിക്കണമെന്ന ജനകീയ ആവശ്യവും നാളിത് വരെയായി സഫലമായതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

