മൊബൈല്‍ ഫോണ്‍ തട്ടിപ്പ്: ഇരകള്‍ക്ക് നീതി അകലെ
text_fieldsകൂറ്റനാട്: മൊബൈല്‍ ഫോണ്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നീതിഅകലെ. രണ്ടുവര്‍ഷം തികയാറായിട്ടും നഷ്ടപെട്ട പണം തിരിച്ചുലഭിച്ചില്ലെന്നതാണ് ഇരകളുടെ പരാതി. എടപ്പാള്‍ കേന്ദ്രീകരിച്ച് പുതുതായി ആരംഭിച്ച മൊബൈല്‍ സ്ഥാപനം വഴിയാണ് 36 പേരില്‍നിന്ന് ജീവനക്കാരനായ യുവാവ് കോടികള്‍ തട്ടിയത്. പരിചയക്കാരെയും മൊബൈല്‍ഫോണ്‍ വാങ്ങാനെത്തിയവരെയും സമീപിച്ച് ബജാജ് കമ്പനിയില്‍നിന്ന് ആളുകളുടെ രേഖകള്‍ ഉപയോഗിച്ച് ഇ.എം.ഐ വായ്പ ശരിയാക്കി.
ലക്ഷങ്ങള്‍വിലയുള്ള മൊബൈല്‍ ആളുകള്‍ക്ക് നല്‍കിയതായി ഫോട്ടോയും വിഡിയോയും എടുത്ത് കമ്പനിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഇടപാടുകാരോട് വാങ്ങിയഫോണ്‍ തിരിച്ചുനല്‍കിയാല്‍ റൊക്കം പണം നല്‍കാമെന്നും മൊബൈലിന്‍റെ വില വായ്പയായിതന്നെ അടച്ചാല്‍ മതിയെന്നും വിശ്വസിപ്പിച്ചുമാണ് ഇടപാടുകാരില്‍ നിന്നും മൊബൈല്‍ തിരിച്ചുവാങ്ങിയത്.
ഇവയെല്ലാം യഥാർഥ വിലക്ക് മറിച്ച് വിൽപന നടത്തിയും വാങ്ങാത്തവരുടെ ഫണ്ട് സ്വന്തം കൈയിലാക്കിയും പണവുമായി ഇയാള്‍ മുങ്ങുകയായിരുന്നു. വായ്പരേഖകള്‍ പ്രകാരം എല്ലാവരും 5600രൂപ തവണവ്യവസ്ഥയിലുള്ള തുക അടച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ ഉൾപ്പെടെ പരാതികൊടുത്തുവെങ്കിലും പരിഹാരമായില്ല. നേരത്തേ തൃശൂരിലെ ഒരു മൊബൈല്‍ കടയിലും യുവാവ് സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്. പരാതി പ്രവാഹമായതോടെ യുവാവിന്‍റെ വീട്ടുകാര്‍ ഇടപെട്ട് പരിഹാര നിർദേശം ഉണ്ടാക്കിയെങ്കിലും അതും ഫലപ്രാപ്തിയിലെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

