ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; കപ്പടിച്ച് ഒളിമ്പിക് അത്ലറ്റിക് ക്ലബ്
text_fields61ാമത് പാലക്കാട് ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഒളിമ്പിക്
അത്ലറ്റിക് ക്ലബ് ടീം
പാലക്കാട്: രണ്ടു ദിവസം നീണ്ടുനിന്ന 61ാമത് പാലക്കാട് ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ കൊടിയിറങ്ങിയപ്പോൾ കിരീടത്തിൽ മുത്തമിട്ട് ഒളിമ്പിക് അത്ലറ്റിക് ക്ലബ്. 151 പോയൻറ് നേടി ഒാവറോൾ ജേതാക്കളായാണ് ടീമിെൻറ നേട്ടം. 119 പോയൻറ് നേടിയ സി.എഫ്.ഡി ഹൈസ്കൂൾ മാത്തൂർ രണ്ടാം സ്ഥാനവും 90 പോയൻറും 13 സ്വർണവും നേടി കല്ലടി ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. 90 പോയൻറും ഒമ്പത് സ്വർണവും നേടിയ പറളി ഹയർ സെക്കൻഡറി സ്കൂളിനാണ് നാലാം സ്ഥാനം.
സമാപന സമ്മേളനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറും എം.എൽ.എയുമായ അഡ്വ. കെ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പാലക്കാട് ജില്ല അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻറ് സി. ഹരിദാസ് അധ്യക്ഷനായി. സെക്രട്ടറി എം. രാമചന്ദ്രൻ, ട്രഷറർ എം. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.