Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​മ്മ​മാ​ർ​ക്കും തൊ​ഴി​ൽ പ​രി​ശീ​ല​ന​വു​മാ​യി ഓ​ട്ടി​സം ക്ല​ബ്

text_fields
bookmark_border
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​മ്മ​മാ​ർ​ക്കും തൊ​ഴി​ൽ    പ​രി​ശീ​ല​ന​വു​മാ​യി ഓ​ട്ടി​സം ക്ല​ബ്
cancel

​പ​ട്ടാ​മ്പി: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് തെ​റപ്പി​യും കു​ട്ടി​ക​ളോ​ടൊ​പ്പം അ​മ്മ​മാ​ർ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​താ​യി ഓ​ട്ടി​സം ക്ല​ബ് പാ​ല​ക്കാ​ട് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്രാ​ഥ​മി​ക ക​മ്പ്യൂ​ട്ട​ർ വി​ദ്യാ​ഭ്യാ​സം, അ​ക്കൗ​ണ്ടി​ങ് ഡി.​ടി.​പി വ​ർ​ക്കു​ക​ൾ, ഗ്രാ​ഫി​ക് ഡി​സൈ​നി​ങ്, പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണം എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വേ​ണ്ടി ഭ​ക്ഷ​ണ​സൗ​ക​ര്യ​വും ഒ​രു​ക്കും.

27ന് ​രാ​വി​ലെ 10ന് ​കൂ​ട്ടു​പാ​ത​യി​ൽ തി​രു​മി​റ്റ​ക്കോ​ട്‌ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ടി. ​സു​ഹ​റ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ൽ വാ​ർ​ഡ് അം​ഗം രാ​ധി​ക ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി. പ​ട്ടാ​മ്പി താ​ലൂ​ക്കി​ലെ 60 കു​ട്ടി​ക​ളാ​ണ് നി​ല​വി​ൽ ഓ​ട്ടി​സം ക്ല​ബ് പാ​ല​ക്കാ​ടി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​ത്. പ​ട്ടാ​മ്പി കൂ​റ്റ​നാ​ട് റോ​ഡി​ന് ഇ​ട​യി​ലെ കൂ​ട്ടു​പാ​ത കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഓ​ട്ടി​സം ക്ല​ബ് പ്ര​വ​ർ​ത്തി​ക്കു​ക എ​ന്നും പ്ര​സി​ഡ​ന്റ് കെ.​എ​സ്. മു​ര​ളി, സെ​ക്ര​ട്ട​റി ടി.​കെ. അ​യൂ​ബ്, ഇ.​കെ. സാ​ജി​ത, ഇ.​കെ. ആ​ഷ​ർ എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women and childrenJob TrainingA
News Summary - Job training- women and children-Autism Club
Next Story