Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോ​ഗി​ക​ൾ വർധിക്കുന്നു: നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​തെ മ​ഞ്ഞ​പ്പി​ത്തം

text_fields
bookmark_border
രോ​ഗി​ക​ൾ വർധിക്കുന്നു: നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​തെ മ​ഞ്ഞ​പ്പി​ത്തം
cancel

കോ​ങ്ങാ​ട്: മേ​ഖ​ല​യി​ൽ മ​ഞ്ഞ​പ്പി​ത്ത ബാ​ധി​ത​രു​ടെ എ​ണ്ണം 90 ആ​യി ഉ​യ​ർ​ന്നു. രോ​ഗ സാ​ഹ​ച​ര്യം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​വാ​ത്ത​ത് കാ​ര​ണം ജാ​ഗ്ര​ത​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​വും ക​ടു​പ്പി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. യു​വാ​ക്ക​ളാ​ണ് രോ​ഗ​ബാ​ധി​ത​ർ ഏ​റെ​യും. ആ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​ത്തി​ൽ എ​ട്ട് പേ​ർ​ക്കു​ണ്ടാ​യ മ​ഞ്ഞ​പ്പി​ത്തം നി​ല​വി​ൽ 90 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കോ​ങ്ങാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള കോ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ശ​നി​യാ​ഴ്ച വ​രെ 77 മ​ഞ്ഞ​പ്പി​ത്ത രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്.

കേ​ര​ള​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​റും മു​ണ്ടൂ​രി​ൽ ഏ​ഴും രോ​ഗ ബാ​ധി​ത​രു​ണ്ട്. കോ​ങ്ങാ​ട് ടൗ​ണി​ലെ ജിം​നേ​ഷ്യ​ത്തി​ൽ പ​രി​ശീ​ല​നം തേ​ടി​യ​വ​ർ​ക്കാ​ണ് തു​ട​ക്ക​ത്തി​ൽ രോ​ഗം ബാ​ധി​ച്ച​ത്. പി​ന്നീ​ട് ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ​മ്പ​ർ​ക്ക ബാ​ധി​ത​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. ജിം​നേ​ഷ്യ​ത്തി​ൽ നി​ന്ന് വെ​ള്ളം കു​ടി​ച്ച​വ​രാ​ണ് രോ​ഗ​ബാ​ധി​ത​ർ. തൊ​ട്ട​ടു​ത്ത കി​ണ​റ്റി​ൽ നി​ന്നാ​ണ് ഫി​ൽ​റ്റ​ർ വ​ഴി പ​ച്ച​വെ​ള്ളം കു​ടി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

ഈ ​ഫി​ൽ​റ്റ​ർ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യി​രു​ന്നി​ല്ല. കി​ണ​റി​ന് സ​മീ​പ​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം മു​ൻ​പ് വ​ന്നി​രു​ന്നു. ഇ​തേ കി​ണ​റി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച​വ​രാ​ണ് രോ​ഗ​ബാ​ധി​ത​ർ. ആ​രോ​ഗ്യ വ​കു​പ്പ് ജിം​നേ​ഷ്യം അ​ട​പ്പി​ച്ച് ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ശ​നി​യാ​ഴ്ച കോ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ജ​നാ​രോ​ഗ്യ സ​മി​തി യോ​ഗം ചേ​ർ​ന്ന് വാ​ർ​ഡ് തോ​റും ബോ​ധ​വ​ത്ക​ര​ണ​വും പ്ര​തി​രോ​ധ​വും കാ​ര്യ​ക്ഷ​മ​മാ​ക്കും. കി​ണ​ർ ക്ലോ​റി​നേ​ഷ​ൻ, ല​ഘു​ലേ​ഖ വി​ത​ര​ണം എ​ന്നി​വ ന​ട​ത്തും. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, ഭ​ക്ഷ​ണ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക, ശു​ചി മു​റി വൃ​ത്തി​യാ​യി സം​ര​ക്ഷി​ക്കു​യും ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷം ഇ​രു​കൈ​ക​ളും ന​ന്നാ​യി ക​ഴു​കു​ക എ​ന്നി നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jaundice
Next Story