ജമാഅത്തെ ഇസ്ലാമി സംവാദ സദസ്സ്
text_fieldsജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല സമിതി സംഘടിപ്പിച്ച സംവാദ സദസ്സിൽ സംസ്ഥാന സമിതി അംഗം സുബൈദ തിരൂർക്കാട് സംസാരിക്കുന്നു
പാലക്കാട്: 'ഇസ്ലാം ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ' തലക്കെട്ടിലുള്ള ജമാഅത്തെ ഇസ്ലാമി കാമ്പയിനോടനുബന്ധിച്ച് വനിത വിഭാഗം ജില്ല സമിതി 'മുസ്ലിം സ്ത്രീ നേരറിവും കേട്ടറിവും' തലക്കെട്ടിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു. വനിത വിഭാഗം സംസ്ഥാന സമിതി അംഗം സുബൈദ തിരൂർക്കാട് വിഷയാവതരണം നടത്തി.
ജില്ല പ്രസിഡന്റ് സി.എ. റഹീമ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സഫിയ ശറഫിയ്യ, ജില്ല സമിതി അംഗങ്ങളായ സഫിയ അടിമാലി, സനൂജ നാസർ, സഫിയ ശറഫിയ്യ തുടങ്ങിയവർ നേതൃത്വം നൽകി. ജി.ഐ.ഒ ജില്ല പ്രസിഡന്റ് ഹനാൻ പി. നസീർ പെൺകുട്ടികളോട് എന്ന വിഷയത്തിൽ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ബഷീർ ഹസൻ നദ്വി ഉദ്ബോധനവും നിർവഹിച്ചു. ജില്ല സെക്രട്ടറി ഫെബിന ശിഹാബുദ്ദീൻ സ്വാഗതവും ജുമാന നന്ദിയും പറഞ്ഞു.

