Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനോ​ട്ടം മാ​റി;...

നോ​ട്ടം മാ​റി; നേ​രെ​യാ​ക്കാ​ൻ എ​ന്തു​ചെ​യ്യും?

text_fields
bookmark_border
നോ​ട്ടം മാ​റി; നേ​രെ​യാ​ക്കാ​ൻ എ​ന്തു​ചെ​യ്യും?
cancel
camera_alt

ദേ​ശീ​യ​പാ​ത മ​ണ​ലൂ​രി​ൽ ദി​ശ മാ​റി​യ നിര​ക്ഷ​ണ കാ​മ​റ

പാ​ല​ക്കാ​ട്: ദി​ശ മാ​റി​യ കാ​മ​റ​ക​ൾ നേ​രെ​യാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ദേ​ശീ​യ​പാ​തയിൽ ക​ണ്ണാ​ടി മ​ണ​ലൂ​രി​ൽ മോ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​യാ​ണ് ഒ​രു​വ​ർ​ഷം മു​മ്പ് ദി​ശ മാ​റി​യ​ത്. കാ​മ​റ സ്ഥാ​പി​ച്ച തു​ണു​ക​ൾ തി​രി​ഞ്ഞ​താ​ണ് ഫോ​ക്ക​സ് മാ​റാ​ൻ കാ​ര​ണം. കെ​ൺ​ട്രോ​ണാ​ണ് കാ​മ​റ സ്ഥാ​പി​ച്ച​ത്. പാ​ത​യ​ക്ക് ഇ​രു​വ​ശ​ത്ത​മു​ള്ള വ​യ​ലു​ക​ളി​ലേ​ക്കാ​ണ് ഫോ​ക്ക​സ്. ദി​ശ മാ​റി​യ​തി​നെ സം​ബ​ന്ധി​ച്ച് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി ട്രോ​ളു​ക​ൾ വ​ന്നി​ട്ടും കാ​മ​റ നേ​രെ​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. 2018ലാ​ണ് ദേ​ശീ​യ​പാ​ത 544 നാ​ലു​വ​രി പാ​ത​യി​ൽ വ​ട​ക്ക​ഞ്ചേ​രി മു​ത​ൽ വാ​ള​യാ​ർ വ​രെ 54 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 37 നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.

അ​മി​ത​വേ​ഗ​ത, അ​പ​ക​ടം ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ​ത്തി​ന്‍റേ​യും പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ കാ​മ​റ​വ​ഴി ല​ഭ്യ​മാ​കും. എ​ന്നാ​ൽ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വ​യി​ൽ പ​ല​തും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. കാ​മ​റ​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ൻ ഏ​ൽ​പ്പി​ച്ച ഏ​ജ​ൻ​സി​ക്ക് തു​ക ല​ഭി​ക്കാ​തെ വ​ന്ന​തോ​ടൊ​യാ​ണ് പ്ര​വൃ​ത്തി​ക​ളി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ലൈ​ൻ​ട്രാ​ഫി​ക് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് പ​റ​യു​മ്പോ​ഴും ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന് ഏ​റെ സ​ഹാ​യ​ക​ര​മാ​യ ഇ​ത്ത​രം കാ​മ​റ​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surveillance camerachanged directions
News Summary - It's been a year since the surveillance camera changed directions.
Next Story