ബജറ്റിൽ ‘പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകാത്തത് നിരാശാജനകം’
text_fieldsപാലക്കാട്: സംസ്ഥാന ബജറ്റിൽ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യമില്ലാത്തത് നിരാശാജനകമെന്ന് പെരിയാർ കടുവ സങ്കേതം മുൻ സാമൂഹ്യ ശാസ്ത്രജ്ഞൻ എസ്. ഗുരുവായൂരപ്പൻ. വികസന പ്രവർത്തനങ്ങളും ആഗോള കാലാവസ്ഥ വ്യതിയാനങ്ങളും പരിസ്ഥിതിയെ തകിടം മറിക്കുമ്പോൾ ലോക പാരിസ്ഥിതിക ഭൂപടത്തിൽ മുഖ്യ ഇടം നേടുന്ന പശ്ചിമഘട്ട സംരക്ഷണത്തിനോ പരിസ്ഥിതി സംരക്ഷണത്തിനോ ബജറ്റ് പരിഗണന നൽകിയിട്ടില്ല. വന്യജീവി ആക്രമണം തടയുന്നതിന് 100 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെങ്കിലും വന്യജീവി സംരക്ഷണത്തിനോ പരിസ്ഥിതി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനോ ഒരു രൂപ പോലും നീക്കി വെച്ചിട്ടില്ല എന്നുള്ളതും ആശങ്ക ഉളവാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

