ഹോട്ടലുകളിൽ പരിശോധന; പഴയ ഭക്ഷണം പിടികൂടി
text_fieldsപട്ടാമ്പി നഗരസഭ ആരോഗ്യ വിഭാഗം പിടികൂടിയ പഴയ ഭക്ഷണം
പട്ടാമ്പി: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണം പിടികൂടി. മേലേ പട്ടാമ്പിയിലെയും ശങ്കരമംഗലത്തെയും ഹോട്ടലുകളിൽ നിന്ന് പഴകിയ ബീഫ്, ചിക്കൻ, ലിവർ, കപ്പ, മീൻ, പരിപ്പുകറി, പൊക്കവട, പൊറോട്ട, ചപ്പാത്തി, ഉപയോഗശൂന്യമായ എണ്ണ, പഴകിയ മുട്ട, നിരോധിത പ്ലാസ്റ്റിക് കവറുകൾ, ഡിസ്പോസിബ്ൾ ഗ്ലാസുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്താത്തതിനും അടുക്കളയും പരിസരവും വൃത്തിഹീനമായതിനും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതിനും വൃത്തിഹീനമായ റെഫ്രിജറേറ്ററുകളിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചതിനും ഹോട്ടലുകൾക്ക് പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തു.
ക്ലീൻ സിറ്റി മാനേജർ പി.വി. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ എ. അഷ്റഫ്, പി.ജി. ഷാരീഷ്, കെ.എം. സാഹിറ, കെ.എം. മഹിമ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ബേക്കറികൾ ഉൾപ്പെടെ ഭക്ഷ്യ ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ വരുംദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

