അനാസ്ഥക്ക് കുറവില്ല കൊയ്ത്തുയന്ത്രങ്ങൾ കട്ടപ്പുറത്ത്
text_fieldsകൊടുവായൂർ: പഞ്ചായത്തുകളിലെ കൊയ്ത്തുന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് കർഷകർ. 15 ലക്ഷത്തിലധികം രൂപ വകയിരുത്തി വാങ്ങിയ യന്ത്രമാണ് കൃത്യമായി പ്രവർത്തിക്കാതെ കട്ടപ്പുറത്തായത്. മുതലമട, കൊല്ലങ്കോട്, കൊടുവായൂർ എന്നീ പഞ്ചായത്തുകളിലാണ് തുടക്കത്തിൽ ബാറ്ററി തകരാറും തുടർന്ന് യന്ത്രത്തകരാറുകളുടെയും പേരിൽ കട്ടപ്പുറത്തായത്. യഥാസമയത്ത് അറ്റകുറ്റപ്പണികൾ നടത്തേണ്ട യന്ത്രങ്ങൾ കടപ്പുറത്താക്കുവാൻ പഞ്ചായത്ത്-കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വഴിവെച്ചതെന്ന് കർഷകർ പറയുന്നു. ട്രാക്ടർ, ട്രില്ലർ, നടീൽ യന്ത്രങ്ങൾ എന്നിവയിൽ ചിലയന്ത്രങ്ങളും സമാനമായ രീതിയിൽ അധികൃതരുടെ അനാസ്ഥ മൂലംകട്ടപ്പുറത്താണ്. ചെറുകിട കർഷകർക്ക് ചുരുങ്ങിയ വിലയിൽ യന്ത്രം നൽകാനായുള്ള പദ്ധതിയാണ് ഇതുമൂലം നിശ്ചലമായത്. മുതലമട, കൊല്ലങ്കോട്, കൊടുവായൂർ പഞ്ചായത്തുകളിലെ യന്ത്രങ്ങളെ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കട്ടപ്പുറത്തായ മുതലമടയിലെ കൊയ്ത്തുയന്ത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

