വാളയാറിൽ അധികൃതരുടെ കണ്ണ് വെട്ടിച്ച് അതിർത്തികടക്കുന്നവർ ഏറെ
text_fieldsഗോവിന്ദാപുരം അതിർത്തിയിൽ തമിഴ്നാട്ടിൽനിന്ന് ബസിറങ്ങി കാൽനടയായി കേരളത്തിലേക്ക് കടക്കുന്ന യാത്രക്കാർ
ഗോവിന്ദാപുരം: വാളയാറിൽ പരിശോധന കർശനമാക്കിയതോടെ ഗോവിന്ദാപുരം വഴി കാൽനടയായി അതിർത്തി കടക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇതോടെ ആശങ്കയുമായി നാട്ടുകാർ രംഗത്തെത്തി.
നിലവിൽ കാറുകളിലും സ്വകാര്യ വാഹനങ്ങളിലുമായി അതിർത്തി കടക്കുന്നവരോട് മാത്രമാണ് ഇ-പാസ് പരിശോധന നടത്തുന്നത്.എന്നാൽ, പൊള്ളാച്ചിയിൽനിന്ന് ഗോവിന്ദാപുരം വരെ ബസിൽ യാത്ര ചെയ്ത് കാൽനടയായെത്തി കേരളത്തിലെത്തുന്നവർ ഒരു പരിശോധനക്കും വിധേയമാകുന്നില്ല.ഇതിന് പരിഹാരം കണ്ടെത്താൻ പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

