പ്രബന്ധ രചനയിൽ റെക്കോഡിട്ട് പ്രഫ. സാനറ്റ് തോമസ്
text_fieldsപ്രഫ. സാനറ്റ് തോമസ്
മുണ്ടൂർ: ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിെൻറ ഗ്രാൻഡ് മാസ്റ്റേഴ്സ് ലിസ്റ്റിൽ ഇടം നേടി യുവക്ഷേത്ര കോളജിലെ സൈക്കോളജി വിഭാഗം അസി. പ്രഫസർ സാനറ്റ് ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിനുള്ള അംഗീകാരമാണിത്.
മനഃശാസ്ത്ര വിഭാഗത്തിൽ 2019 -2020 കാലയളവിൽ 50 ഗവേഷണ പ്രബന്ധങ്ങളാണ് സാനറ്റിേൻറതായുള്ളത്. നേരത്തേ ഈ ഇനത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് കരസ്ഥമാക്കിയിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽനിന്ന് സൈക്കോളജിയിൽ ബിരുദവും എസ്.ഡി.എം കോളജ് ഉജിരെയിൽനിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ സാനറ്റ് തിരുവല്ല സ്വദേശിയാണ്. മദ്രാസ് സർവകലാശാലയിൽനിന്ന് കൗൺസലിങ് സൈക്കോളജിയിൽ എം.ഫിലും കരസ്ഥമാക്കിയിട്ടുണ്ട്.

