പുതുനഗരത്ത് ഗ്രാമീണ റോഡുകൾ തകർന്നു
text_fields1. മഴയിൽ തകർന്ന പുതുനഗരം പിലാത്തൂർ മേട്-കാട്ടുത്തെരുവ് റോഡിൽ അറ്റകുറ്റപ്പണി
നടത്തുന്ന നാട്ടുകാർ 2. ചളിക്കുളമായ പുതുനഗരം ദയാനഗർ റോഡ്
പുതുനഗരം: കനത്ത മഴയിൽ തകർന്ന ഗ്രാമീണ റോഡുകളിൽ ദുരിതയാത്ര. പുതുനഗരം, വടവന്നൂർ, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലാണ് റോഡുകൾ ഗതാഗത യോഗ്യമല്ലാതായത്. കഴിഞ്ഞദിവസം പുതുനഗരം പഞ്ചായത്തിലെ പിലാത്തൂർമേട്-ദയാനഗർ റോഡ് വഴി വാഹനയാത്ര മുടങ്ങിയതോടെ ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ബന്ധുക്കൾ ബുദ്ധിമുട്ടിയിരുന്നു.
600 മീറ്ററിലധികമുള്ള റോഡിൽ കുറച്ച് ഭാഗം ഗതാഗതയോഗ്യമാക്കിയെന്നും ശേഷിക്കുന്ന ഭാഗം ശരിയാക്കാൻ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അംഗം സഹീറ അബാസ് പറഞ്ഞു. പിലാത്തൂർമേട്-കാട്ടുത്തെരുവ് സ്കൂൾ റോഡും തകർന്നതിനെ തുടർന്ന് നാട്ടുകാർ പാറപ്പൊടിയും കരിങ്കല്ലും നികത്തി ഗതാഗതയോഗ്യമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

