കണ്ണീർ പാടത്ത്...
text_fieldsപത്തിരിപ്പാല: നെൽപാടങ്ങളിൽ വെള്ളം നിറഞ്ഞതോടെ യന്ത്രമിറക്കി കൊയ്യാനാകാതെ കർഷകർ.
മണ്ണൂർ കോഴിച്ചുണ്ട പാടശേഖരത്തിലെ ഭൂരിഭാഗം നെൽകൃഷികളും വെള്ളം നിറഞ്ഞ് കിടപ്പാണ്. ഒരാഴ്ച കഴിഞ്ഞാൽ കൊയ്തെടുേക്കണ്ടതാണിവ. മുട്ടോളം വെള്ളം നിൽക്കുന്നതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കാനും കഴിയില്ല. 20 ഏക്കറോളം നെൽകൃഷിയാണ് കൊയ്ത്തിന് പാകമായി നിൽക്കുന്നത്.
കൂടിയാലോചിക്കാതെയാണ് മലമ്പുഴ വെള്ളം തുറന്നുവിടുന്നതെന്ന് കർഷകർ ആരോപിച്ചു. ആവശ്യമില്ലാത്ത സമയത്ത് കനാൽ വെള്ളം വിട്ടതാണ് നെൽപാടത്ത് വെള്ളം നിറയാൻ കാരണം.
വെള്ളം വറ്റാതെ ഇനി കൊയ്യാൻ പോലും കഴിയില്ലെന്നും കൊയ്ത് യന്ത്രം ഇറക്കാൻ കഴിയില്ലെന്നും വാർഡംഗം വി.എം. അൻവർ സാദിക് പറഞ്ഞു .
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

