Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാ​ല​ക്കാ​ട്...

പാ​ല​ക്കാ​ട് ജൂ​ലൈ​യി​ൽ വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ലാ​യി നിരത്തിൽ പൊലിഞ്ഞത് 15 ജീവൻ

text_fields
bookmark_border
Kanjirapally division, 25 lives were lost in accidents last year
cancel

പാ​ല​ക്കാ​ട്: ജൂ​ലൈ​യി​ൽ ജി​ല്ല​യി​ലെ വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ലാ​യി പൊ​ലി​ഞ്ഞ​ത് 15 ജീ​വ​ൻ. 119 അ​പ​ക​ട​ങ്ങ​ളി​ലാ​യി 79 ആ​ളു​ക​ൾ​ക്ക് സാ​ര​മാ​യും 63 പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കു​മേ​റ്റു. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ലാ​യ​വ​രി​ൽ ഏ​റെ​യും. അ​മി​ത വേ​ഗ​വും ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തു​മാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പി​ഴ​യാ​യി ല​ഭി​ച്ച​ത് 24.27 ല​ക്ഷം

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​െൻറ എ​ൻ​ഫോ​ഴ്സ്മെൻറ് ജൂ​ലൈ​യി​ൽ ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച​ത് 24,27,500 രൂ​പ. 1842 നി​യ​മ ലം​ഘ​ന​ക​ളി​ലാ​ണ് ഇ​ത്ര​യും സം​ഖ്യ ല​ഭി​ച്ച​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​ഗ​താ​ഗ​തം കു​റ​വാ​യ​തി​ൽ നി​ര​ത്തു​ക​ളി​ൽ ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ നി​യ​മ​ലം​ഘ​ന​ത്തി​െൻറ തോ​തും വ​ർ​ധി​ച്ചു.

പ്ര​ധാ​ന​പ്പെ​ട്ട കേ​സു​ക​ൾ എ​ണ്ണ​ത്തി​ൽ: ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് -290, ലൈ​സ​ൻ​സ് ഇ​ല്ലാ​തെ -100, ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​തെ -162, അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ -257, നി​കു​തി ഇ​ല്ലാ​തെ -180, ന​മ്പ​ർ പ്ലേ​റ്റ്- 135, റി​യ​ർ​വ്യൂ മീ​റ​ർ, സീ​റ്റ് ബെ​ൽ​റ്റ് -378, വാ​ഹ​ന രൂ​പ​മാ​റ്റം -23.

ഓ​പ​റേ​ഷ​ൻ റാ​ഷി​ൽ പി​ടി​കൂ​ടി​യ​ത് 57 വാഹനങ്ങൾ

റോ​ഡു​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​നം, നാ​ലു​ച​ക്ര വാ​ഹ​നം എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ 'ഓ​പ​റേ​ഷ​ൻ റാ​ഷ്' പ​രി​ശോ​ധ​ന​യി​ൽ 57 കേ​സു​ക​ളി​ലാ​യി 28,000 രൂ​പ​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്.

അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി വാ​ഹ​നം ഓ​ടി​ച്ച​ത് പ്രച​രി​പ്പി​ച്ചാ​ൽ ന​ട​പ​ടി

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ക​യും ഇ​ത്ത​രം പോ​സ്​​റ്റ​റു​ക​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ‍യി​ൽ​പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും 9188961009 എ​ന്ന ന​മ്പ​റി​ൽ വാ​ട്സ്ആ​പ്പി​ലൂ​ടെ വി​ഡി​യോ അ​ക്കാ​വു​ന്ന​താ​ണ്.

നി​യ​മ ലം​ഘ​ന​ങ്ങൾ​ക്കു​ള്ള പി​ഴ സം​ഖ്യ

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്ക​ൽ -10000, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തെ വാ​ഹ​നം ഓ​ടി​ച്ചാ​ൽ -25,000 (ര​ക്ഷി​താ​ക്കൾ​ക്ക് ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റം), ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​തെ -2000, മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ൽ -2000, രൂ​പ​മാ​റ്റം -5000, ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​തെ -2000 മു​ത​ൽ 5000 വ​രെ വാ​ഹ​ന​ത്തി​നനു​സ​രി​ച്ച്, അ​മി​ത വേ​ഗം -1500 മു​ത​ൽ 3000 വ​രെ വാ​ഹ​ന​ത്തി​നു​സ​രി​ച്ച്, ട്രി​പ്ൾ ​േറ​സ് -1000, അ​മി​ത ശ​ബ്​​ദം, ‍അ​മി​ത പു​ക -2000.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsAccident Newspalakkad
News Summary - In Palakkad, 15 lives were lost in various accidents in July
Next Story