മേച്ചിറയെ വിറപ്പിച്ച് കാട്ടാനകൾ; നാല് മാവും രണ്ട് തെങ്ങും നശിപ്പിച്ചു
text_fieldsമുതലമട മേച്ചിറയിൽ മുഹമ്മദ് ഹനീഫയുടെ പറമ്പിലെ മാവ്, തെങ്ങ് എന്നിവ കാട്ടാനകൾ
നശിപ്പിച്ച നിലയിൽ
കൊല്ലങ്കോട്: മേച്ചിറയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. മുഹമ്മദ് ഹനീഫയുടെ മാവിൻതോട്ടത്തിലാണ് നാല് മാവ്, രണ്ട് തെങ്ങ് എന്നിവ നശിപ്പിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി വ്യാപക കൃഷിനാശം വരുത്തിവെക്കുന്ന കാട്ടാനകളെ പൂർണമായും വനാന്തരത്തിലേക്ക് എത്തിക്കാൻ വനം വകുപ്പിന് സാധിച്ചിട്ടില്ല. വനാതിർത്തിയിലെ വനം വകുപ്പിന്റെ സൗരോർജവേലി തകർത്താണ് ഇവ കൃഷിയിടത്തിൽ എത്തുന്നത്.
എം.പി, എം.എൽ.എ എന്നിവരുടെ വികസന ഫണ്ട് വിനിയോഗിച്ച് വനം വകുപ്പിന് വാഹനം അനുവദിച്ചെങ്കിലും ദ്രുതകർമസേനയെ വിനിയോഗിക്കാൻ സാധിക്കാത്തത് കർഷകർക്ക് തിരിച്ചടിയായി. ജില്ല പഞ്ചായത്തിന്റെ 50 ലക്ഷവും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്, മുതലമട-കൊല്ലങ്കോട് ഗ്രാമപഞ്ചായത്തുകളുടെ വിഹിതവും ഉപയോഗിച്ച് ഒരു കോടി രൂപയുടെ വൈദ്യുത വേലി നിർമിക്കാനുള്ള ഫണ്ട് വിനിയോഗം എങ്ങും എത്താത്തതിനാൽ തൂക്കു വൈദ്യുത വേലി നിർമാണം നീളുകയാണ്.
മേച്ചിറ, വേലാങ്കാട് എന്നിവിടങ്ങളിൽ സ്ഥിരമായെത്തി കൃഷിനാശം വരുത്തുന്ന ആറിലധികം കാട്ടാനകളെ പറമ്പിക്കുളം വനാന്തരത്തിലെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

