Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണ്ണൂരിൽ വീട്ടിൽ...

മണ്ണൂരിൽ വീട്ടിൽ സൂക്ഷിച്ച പടക്കശേഖരം പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
മണ്ണൂരിൽ വീട്ടിൽ സൂക്ഷിച്ച പടക്കശേഖരം പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്
cancel
camera_alt

പൊ​ട്ടി​ത്തെ​റി​യി​ൽ ത​ക​ർ​ന്ന വീ​ട്

പ​ത്തി​രി​പ്പാ​ല: ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ സൂ​ക്ഷി​ച്ച പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പൊ​ള്ള​ലേ​റ്റു. വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കൈ​ക​ൾ​ക്ക് പൊ​ള്ള​ലേ​റ്റ വീ​ട്ടു​ട​മ മ​ണ്ണൂ​ർ പെ​ര​ടി​ക്കു​ന്ന് പൂ​ള​ക്ക​ൽ വീ​ട്ടി​ൽ സെ​യ്ത് മു​ഹ​മ്മ​ദി​നെ (60) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 3.45 നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ടി​ന്റെ തൊ​ട്ട് മു​ന്നി​ലെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത ഓ​ടി​ട്ട വീ​ടാ​ണ് പൊ​ട്ടി​ത്തെ​റി​യി​ൽ ത​ക​ർ​ന്ന​ത്. ശ​ക്ത​മാ​യ ചു​ടാ​യി​രി​ക്കാം പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ ചി​ല്ലു​ക​ളും ത​ക​ർ​ന്നു. കി​ലോ​മീ​റ്റ​റോ​ളം ദൂ​രം സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​ങ്ക​ര സി.​ഐ ഹ​രീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി. കു​ടും​ബം താ​മ​സി​ക്കു​ന്ന പു​തി​യ വീ​ട് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ അ​ക​ത്ത് പ​ട​ക്ക​സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് സി.​ഐ പ​റ​ഞ്ഞു. രാ​ത്രി​യോ​ടെ സ​യ​ന്റി​ഫി​ക് വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മേ വ്യ​ക്ത​മാ​യ കാ​ര​ണം പ​റ​യാ​നാ​കൂ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. അ​നി​ത, വാ​ർ​ഡ് അം​ഗം സു​ജി​ത് കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം സ​രി​ത എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosionfirecrackersInjuredmannur
News Summary - In Mannur, one person was injured in the explosion of firecrackers stored in a house
Next Story