തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായി അഞ്ച് വർഷത്തിനിടെ കേരളത്തിൽ മരിച്ചത് 42 പേർ
text_fieldsRepresentational Image
പാലക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായി മരിച്ചത് 42 പേർ. 8,95,000 േപരാണ് ആക്രമണത്തിന് ഇരയായത്. കൂടുതൽ ആളുകൾ മരിച്ച ജില്ല കോഴിക്കോടാണ്- ഒമ്പത്. കാസർകോട്ടും കോട്ടയവുമൊഴികെ ജില്ലകളിൽ എല്ലാം ആക്രമണത്തിൽ ആളുകൾ മരിച്ചതായി ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് നൽകിയ മറുപടിയിൽ പറയുന്നു.
2019 ജനുവരി മുതൽ ഡിസംബർ വരെയാണ് ഏറ്റവും കൂടുതൽ ആളുകൾ നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ആരോഗ്യ വകുപ്പിെൻറ കണക്കുകൾ പ്രകാരം 1,61,050 പേരാണ് ഇൗ കാലയളവിൽ ചികിത്സ തേടിയത്. തിരുവനന്തപുരത്തും പാലക്കാട്ടുമാണ് ഏറ്റവുമധികം ആളുകൾ സർക്കാർ ആശുപത്രികളിൽ നായ്കളുടെ ആക്രമണത്തെ തുടർന്ന് ചികിത്സ തേടിയത്. 2021ൽ ജൂലൈ വരെ തിരുവനന്തപുരത്ത് 12,617 പേർ ഇത്തരത്തിൽ ചികിത്സ തേടി.
പാലക്കാട് ജില്ലയിൽ 9,217 പേരാണ് ചികിത്സ തേടിയത്. ഇത്തരത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ധനസഹായമൊന്നും നൽകിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

