Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 5:28 AM IST Updated On
date_range 22 Jan 2022 5:28 AM ISTIMPORTTANT കൽമണ്ഡപം കനാൽ റോഡിൽ മാലിന്യം കുമിഞ്ഞു കൂടുന്നു
text_fieldsbookmark_border
പാലക്കാട്: നഗരത്തോട് ചേർന്ന കൽമണ്ഡപം കനാൽ റോഡ് മാലിന്യം തള്ളൽ കേന്ദ്രമായി മാറി. പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ ഭക്ഷണാവശിഷ്ടങ്ങളും കോഴിമാലിന്യവും പഴയ തുണികളും ഉള്‍പ്പെടെ എല്ലാത്തരം മാലിന്യവും റോഡിന്‍റെ ഒരറ്റം മുതൽ അവസാന ഭാഗം വരെ തള്ളുന്നു. നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. ദേശീയപാതയിലൂടെ മണപ്പുള്ളിക്കാവ് ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ ചന്ദ്രനഗറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ഒലവക്കോട് ബൈപാസ് റോഡിലേക്കും കോഴിക്കോട് ദേശീയപാതയിലേക്കും പ്രവേശിക്കുന്നത് കൽമണ്ഡപം കനാൽ റോഡിലൂടെയാണ്. അവശിഷ്ടങ്ങൾ കനാലിലേക്ക് വലിച്ചറിയുന്നതും പതിവാണ്. കനാൽ വരമ്പിൽ തള്ളുന്ന മാലിന്യം അഴുകി ദുര്‍ഗന്ധം ഉളവാക്കുന്നതിനു പുറമെ ഇവ തെരുവുനായ്ക്കള്‍ റോഡിലേക്ക് കടിച്ചുകീറി ഇടുന്നതും പതിവാണ്. ഇത് കാല്‍നട-വാഹന യാത്രക്കാര്‍ക്ക് പ്രയാസവും സൃഷ്ടിക്കുന്നുണ്ട്. PEW PKD WASTE കൽമണ്ഡപം കനാൽ റോഡിലെ മാലിന്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story