Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതെന്മലയോരത്ത് അനധികൃത...

തെന്മലയോരത്ത് അനധികൃത മണ്ണ് ഖനനവും ഇഷ്ടികക്കളങ്ങളും വ്യാപകം

text_fields
bookmark_border
തെന്മലയോരത്ത് അനധികൃത മണ്ണ് ഖനനവും ഇഷ്ടികക്കളങ്ങളും വ്യാപകം
cancel
camera_alt

എ​ല​വ​ഞ്ചേ​രി തെ​ന്മ​ല അ​ടി​വാ​ര​ത്തു​ള്ള മ​ണ്ണ് ഖ​ന​ന പ്ര​ദേ​ശ​ത്തെ ഇ​ഷ്ടി​ക​ക്ക​ളം

Listen to this Article

എലവഞ്ചേരി: തെന്മലയോരത്ത് അനധികൃത മണ്ണ് ഖനനവും ഇഷ്ടികക്കളങ്ങളും വ്യാപകം. മുതലമട ചപ്പക്കാട് മുതൽ എലവഞ്ചേരി കൊളുമ്പ് പോക്കാമട വരെയുള്ള 21 കിലോ മീറ്റർ പരിധിയിലാണ് എൺപതിലധികം പ്രദേശങ്ങളിൽ അനധികൃതമായി മണ്ണ് ഖനനവും 70ലധികം ഇഷ്ടികക്കളങ്ങളും പ്രവർത്തിക്കുന്നത്. റവന്യൂ, ജിയോളജി, കൃഷി, തദ്ദേശ സ്ഥാപനങ്ങൾ എന്നി വയുടെ അനുവാദമില്ലാതെ തണ്ണീർത്തടങ്ങളിൽനിന്നാണ് മണ്ണ് ഖനനം നടത്തുന്നത്.

മുതലമട, എലവഞ്ചേരി, കൊല്ലങ്കോട് എന്നീ പഞ്ചായത്തുകളിലെ വില്ലേജുകളുടെ പരിധിയിൽ മണ്ണ് ഖനനത്തിന് അനുവാദം നൽകാത്ത ജിയോളജി വകുപ്പിനെ മറികടന്നാണ് മണ്ണ് ഖനനങ്ങൾ നടക്കുന്നത്. നെൽപ്പാടങ്ങളിൽനിന്ന് പോലും മണ്ണ് ഖനനം നടത്തുന്നവർക്കെതിതെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമായിട്ടുള്ളത്.

ഇരുപൂവൽ നെൽപാടങ്ങളിൽ മണ്ണ് ഖനനവും ഇഷ്ടികക്കളങ്ങളും പരിസരപ്രദേശ ങ്ങളിലെ കുടി വെള്ള സ്രോത സുകൾക്ക് ഭീഷണിയാകുന്നതായി പ്രദേശവാസികൾ പറയുന്നു. പരാതി നൽകിയും നടപടിയുണ്ടായിട്ടില്ല. അനധികൃത മണ്ണ്ഖനനം അനധികൃത ഇഷ്ടികക്കളങ്ങൾക്ക് വഴിവെക്കുന്നതിനാൽ ഇതിനെതിരെ നൽകുന്ന പരാതികൾ രാഷ്ട്രീയ ഇടപെടലുകൾ മൂലം ഫയലിൽ ഒതുങ്ങി വെളിച്ചം കാണാറില്ല. മുതലമട, എലവഞ്ചേരി, കൊല്ലങ്കോട് പഞ്ചായ ത്തുകളിലെ അനധികൃത മണ്ണ് ഖനനത്തിനെതിരെ റൈഡും നടപ ടിയും ശക്തമാക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soil miningIllegal brick quarrying
News Summary - Illegal soil mining and brickyards in Thenmala
Next Story