കണ്ണിയംപുറത്ത് അനധികൃത പാർക്കിങ്; 20 വാഹനങ്ങൾക്കെതിരെ നടപടി
text_fieldsകണ്ണിയംപുറം മിനി സിവിൽ സ്റ്റേഷൻ റോഡിൽ പാർക്ക് ചെയ്ത വാഹനങ്ങൾ
ഒറ്റപ്പാലം: കണ്ണിയംപുറത്തെ അനധികൃത വാഹന പാർക്കിങ്ങിനെതിരെ മോട്ടോർ വാഹന വകുപ്പ് രംഗത്ത്. മിനി സിവിൽ സ്റ്റേഷൻ റോഡിലും പാലക്കാട് - കുളപ്പുള്ളി പാതയിൽ വള്ളുവനാട് ആശുപത്രി മുതൽ സെവൻത്ഡേ അഡ്വൻഡിസ്റ്റ് ഹോസ്പിറ്റൽ വരെയുള്ള പാതയോരത്തും നിർത്തിയിട്ട 20 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഇടുങ്ങിയ മിനി സിവിൽ സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നത് മൂലം മറ്റുവാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കിള്ളിക്കാവ്, ഗവ. ആയുർവേദ ആശുപത്രി തുടങ്ങിയവയിലേക്ക് വാഹനങ്ങൾ വന്നും പോവുകയും ചെയ്യുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്ക് അരിക് ചേരാൻ പോലും പാർക്കിങ് വാഹനങ്ങൾ മൂലം കഴിയാത്ത അവസ്ഥക്ക് പരിഹാരം കാണണമെന്ന് കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലും ആവശ്യമുയർന്നിരുന്നു.
അനധികൃതമായി ഇവിടങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും നടപടിയുണ്ടാകുമെന്ന് ജോ. ആർ.ടി.ഒ സി. മോഹനൻ അറിയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജിത്ത് കുമാർ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാജൻ, സജീവ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

