കോട്ടായിയിലെ ഐ.എച്ച്.ആർ.ഡി കോളജ് കെട്ടിടം; നാലുവർഷമായിട്ടും നിർമാണം ഇഴയുന്നു
text_fieldsനാലുവർഷമായിട്ടും പണിതീരാത്ത കോട്ടായിയിലെ ഐ.എച്ച്.ആർ.ഡി കോളജ് കെട്ടിടം
കോട്ടായി: കോട്ടായിയിലെ ഐ.എച്ച്.ആർ.ഡി കോളജ് കെട്ടിടം നിർമാണം ഇഴയുന്നു. പണി തുടങ്ങി നാലു വർഷമായിട്ടും എങ്ങുമെത്തിയിട്ടില്ല. എന്ന് പൂർത്തീകരിക്കുമെന്ന് ആർക്കും പറയാനാവാത്ത സ്ഥിതിയാണ്. കിഫ്ബിയിൽനിന്നുള്ള മൂന്നര കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്.
10 വർഷത്തോളമായി പഞ്ചായത്തിന്റെ കല്യാണമണ്ഡപത്തിലാണ് കോളജ് പ്രവർത്തിക്കുന്നത്. ഓഫിസ് പ്രവർത്തിക്കുന്നതാകട്ടെ ചെമ്പൈ റെസ്റ്റ്ഹൗസിലും. എ.കെ. ബാലൻ മന്ത്രിയായിരിക്കുമ്പോഴാണ് കോളജിന് സ്വന്തം കെട്ടിടം പണിയാൻ ഫണ്ട് അനുവദിച്ചത്. എം.എൽ.എ സജീവമായി ഇടപെടണമെന്നാണ് ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

