Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപി​രി​വി​ല്ലാ​ത്ത...

പി​രി​വി​ല്ലാ​ത്ത കാ​ലം പാ​ർ​ട്ടി​യും ഇ​ല്ല -എം.​വി. ഗോ​വി​ന്ദ​ൻ

text_fields
bookmark_border
mv govidhan
cancel

മു​ണ്ടൂ​ർ: പി​രി​വി​ല്ലാ​ത്ത കാ​ല​ത്ത് പാ​ർ​ട്ടി ഉ​ണ്ടാ​വി​ല്ലെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. മു​ണ്ടൂ​ർ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ പി​രി​വി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​നാ​വി​ല്ല. ദേ​ശീ​യ രാ​ഷ്ട്രീ​യം സ​ങ്കീ​ർ​ണ​മാ​ണ്. ഇ​ന്ത്യ​യെ ഹി​ന്ദു രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ​റു​ദീ​സ​യാ​ക്കാ​നാ​ണ് മോ​ദി ശ്ര​മി​ക്കു​ന്ന​ത്.

ആ​ർ.​എ​സ്.​എ​സി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ൽ ഹി​ന്ദു രാ​ഷ്ട്ര​മാ​ക്കാ​നാ​ണ് ശ്ര​മം തു​ട​രു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യും നി​യ​മ​വാ​ഴ്ച​യും ഫാ​ഷി​സ്റ്റ് ഭ​ര​ണ​ത്തി​ൽ ഇ​ല്ലാ​താ​വും. ഇ​ത് ചെ​റു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി.​എ. ഗോ​കു​ൽ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക സാ​ന്ത്വ​ന പ​രി​ച​ര​ണ കേ​ന്ദ്രം പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി, ടി. ​ശി​വ​ദാ​സ​മേ​നോ​ൻ സ്മാ​ര​ക ഹാ​ൾ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ. ബാ​ല​ൻ, സി.​ബി. കു​ഞ്ഞി​പ്പ സ്മാ​ര​ക ഹാ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​കെ. രാ​ജേ​ന്ദ്ര​ൻ, സ്റ്റു​ഡി​യോ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ്, ഫോ​ട്ടോ വാ​ൾ കെ.​എ​സ്. സ​ലീ​ഖ, വി. ​ശി​വ​രാ​മ​ദാ​സ് ഹാ​ൾ പി. ​ഉ​ണ്ണി, പി.​എ​സ്. പ്ര​ഭാ​ക​ര​ൻ സ്മാ​ര​ക ലൈ​ബ്ര​റി സി.​ടി. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, ഏ​രി​യ സെ​ക്ര​ട്ട​റി സി.​ആ​ർ. സ​ജീ​വ്, എ. ​പ്ര​ഭാ​ക​ര​ൻ എം.​എ​ൽ.​എ, അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ബി​നു മോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ പ്ര​മു​ഖ​രെ ആ​ദ​രി​ച്ചു. റെ​ഡ് വ​ള​ന്‍റി​യ​ർ മാ​ർ​ച്ചും ഉ​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DonationMV Govindan MasterCPM
News Summary - If the donation is not accepted, there will be no CPM
Next Story