പാലക്കാട് കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
text_fieldsRepresentation Image
പാലക്കാട്: പാലക്കാട് ഉപ്പുംപാടത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം.
ഭർത്താവിന്റെ കുത്തേറ്റ് ചന്ദ്രികയാണ് മരിച്ചത്. രാജനെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോലന്നൂർ സ്വദേശികളായ ഇവർ ഉപ്പുംപാടത്തേക്ക് വാടകക്ക് മാറിയിട്ട് രണ്ടാഴ്ചയായിട്ടേ ഉണ്ടായിരുന്നുള്ളൂ. ദമ്പതികൾ വീട്ടിൽ വെച്ച് രണ്ടുപേരും തമ്മിൽ വഴക്കുണ്ടാവുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. രാജനാണ് ചന്ദ്രികയെ കത്തികൊണ്ട് കുത്തിയത്. അതിനു ശേഷം സ്വയം കുത്തി പരിക്കേൽപിക്കുകയായിരുന്നു. ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നു. രാജന് മാനസിക പ്രശ്നമുള്ളതായും പൊലീസ് പറയുന്നു. ഇതിനു മുമ്പും ചന്ദ്രികയെ ഇയാൾ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. ഒന്നരവർഷം മുമ്പ് രാജൻ ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
താഴത്തെ നിലയിലായിരുന്നു ദമ്പതികൾ കിടന്നിരുന്നത്. വലിയ ശബ്ദം കേട്ട് മുകൾ നിലയിൽ നിന്ന് താഴേക്ക് ഇറങ്ങിവന്ന മകളാണ് അമ്മയെയും അച്ഛനെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ രണ്ടുപേരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചന്ദ്രികയുടെ ജീവൻ രക്ഷിക്കാനായില്ല. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

