കേന്ദ്രം അർഹമായ വിഹിതം അനുവദിച്ചാൽ ലൈഫിൽ അപേക്ഷിച്ച എല്ലാവർക്കും വീട് -മന്ത്രി
text_fieldsപാലക്കാട്: കേന്ദ്രം കേരളത്തിന് അർഹമായ വിഹിതം അനുവദിച്ചാൽ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ച എല്ലാവർക്കും വീട് നൽകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. ജില്ല പട്ടയമേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഇനി ആറു ലക്ഷം വീടുകളാണ് ലൈഫിൽ കൊടുക്കാനുള്ളത്.
കേന്ദ്രം കേരളത്തിന്റെ വിഹിതം അനുവദിച്ചാൽ ആറു ലക്ഷം വീടുകൾ നൽകുന്നതിന് ഒരു സാമ്പത്തിക ബുദ്ധിമുട്ടും ഇല്ല. ഇതിന് വേണ്ടിവരുന്ന തുക 24,000 കോടിയാണ്. കേന്ദ്രം തരേണ്ട 1.07 ലക്ഷം കോടി രൂപ കേരളത്തിന് അർഹമായ വിഹിതമാണ്.
സുപ്രീംകോടതിയിൽ കേരളത്തിന് പ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിമാരായ കൃഷ്ണൻകുട്ടി, എം.ബി. രാജേഷ് എന്നിവർ ചേർന്ന് ജില്ല പട്ടയമേള ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ പ്രഭാകരൻ, മമ്മിക്കുട്ടി, ബാബു, ജില്ല കലക്ടർ ചിത്ര എന്നിവർ പങ്കെടുത്തു.

