Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചർച്ച വീണ്ടും പരാജയം: മെഡിക്കൽ കോളജിൽ ഹൗസ് സർജന്മാരുടെ സമരം നാലാം ദിവസത്തിലേക്ക്

text_fields
bookmark_border
പ്ര​വ​ർ​ത്ത​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ നാ​ല് ഡോ​ക്ട​ർ​മാ​ർ സ്ഥാ​ന​മൊ​ഴി​ഞ്ഞു
ചർച്ച വീണ്ടും പരാജയം: മെഡിക്കൽ കോളജിൽ ഹൗസ് സർജന്മാരുടെ സമരം നാലാം ദിവസത്തിലേക്ക്
cancel
camera_alt

പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ന്മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്നു

പാ​ല​ക്കാ​ട്‌: അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൗ​സ് സ​ർ​ജ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം വെ​ള്ളി​യാ​ഴ്ച നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്. കോ​ള​ജ് ഡ​യ​റ​ക്ട​റു​മാ​യി സ​മ​ര​ക്കാ​ർ വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ​മ​രം തു​ട​രു​ന്ന​ത്.

സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നും ഫാ​ർ​മ​സി​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തി​ന​കം മ​രു​ന്നു​ക​ളെ​ത്തി​ക്കാ​മെ​ന്നും ച​ർ​ച്ച​യി​ൽ ഡ​യ​റ​ക്ട​ർ ഒ.​കെ. മ​ണി വാ​ക്കാ​ൽ പ​റ​ഞ്ഞു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഹൗ​സ് സ​ർ​ജ​ന്മാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക​രി​ക്കാ​മെ​ന്നും ഡ​യ​റ​ക്ട​ർ ഉ​റ​പ്പു​ന​ൽ​കി.

ഇ​തേ​തു​ട​ർ​ന്ന് സ​മ​രം പി​ൻ​വ​ലി​ച്ച​താ​യി ഹൗ​സ് സ​ർ​ജ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചെ​ങ്കി​ലും ച​ർ​ച്ച​യു​ടെ മി​നു​റ്റ്സ് ന​ൽ​കാ​തി​രു​ന്ന​തും മ​രു​ന്നു​ക​ൾ എ​ത്താ​താ​യ​തും കാ​ര​ണം വീ​ണ്ടും സ​മ​രം തു​ട​രു​ക​യാ​യി​രു​ന്നു. ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ രേ​ഖാ​മൂ​ലം ന​ൽ​കാ​നും ഡ​യ​റ​ക്ട​ർ ത​യാ​റാ​യി​ല്ലെ​ന്നും ക്ല​ർ​ക്കി​ല്ലെ​ന്ന്‌ പ​റ​ഞ്ഞ്‌ ഒ​രു വെ​ള്ള​ക്ക​ട​ലാ​സി​ലാ​ണ്‌ തീ​രു​മാ​ന​ങ്ങ​ൾ എ​ഴു​തി ഒ​പ്പി​ട്ട് ന​ൽ​കി​യ​തെ​ന്നും സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു. വ​കു​പ്പ് മ​ന്ത്രി, എം.​എ​ൽ.​എ, ജി​ല്ല ക​ല​ക്ട​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി നേ​രി​ട്ട് വ​ന്ന് ഉ​റ​പ്പു​ന​ൽ​കാ​തെ സ​മ​ര​ത്തി​ൽ​നി​ന്നും പി​ന്മാ​റി​ല്ലെ​ന്നും ഹൗ​സ് സ​ർ​ജ​ന്മാ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം അ​നു​ന​യ ച​ർ​ച്ച​ക്ക് എ​ത്തി​യ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്ന് ഹൗ​സ് സ​ർ​ജ​ന്മാ​ർ പ​രാ​തി​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​ട്ടും എ​ക്സ്റേ മെ​ഷീ​ൻ ഇ​ല്ലെ​ന്ന വി​വ​രം അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന എം.​പി​യു​ടെ പ​രാ​മ​ർ​ശം സ​മ​ര​ക്കാ​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ അ​ദ്ദേ​ഹം ക്ഷു​ഭി​ത​നാ​വു​ക​യാ​യി​രു​ന്നു. സ​മ​രം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് ആ​രോ​പി​ച്ച് എം.​പി ഫേ​സ്ബു​ക്കി​ൽ കു​റി​പ്പു​മി​ട്ടു. എ​ന്നാ​ൽ, ത​ങ്ങ​ൾ​ക്ക് രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും എം.​പി മാ​പ്പ് പ​റ​യ​ണ​മെ​ന്നും ഹൗ​സ് സ​ർ​ജ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ സ​മ​രം ശ​ക്ത​മാ​യി തു​ട​രാ​നാ​ണ് ഹൗ​സ് സ​ർ​ജ​ന്മാ​രു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - House surgeons' strike at medical college enters fourth day
Next Story