Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീ​ട് ല​ഭി​ച്ചി​ല്ല;...

വീ​ട് ല​ഭി​ച്ചി​ല്ല; കു​ടും​ബം ഒ​റ്റ​മു​റി ഓ​ല​ഷെ​ഡി​ൽ

text_fields
bookmark_border
വീ​ട് ല​ഭി​ച്ചി​ല്ല; കു​ടും​ബം ഒ​റ്റ​മു​റി ഓ​ല​ഷെ​ഡി​ൽ
cancel
camera_altകി​ണാ​വ​ല്ലൂ​ർ മ​ന​ക്ക​മ്പാ​ട് ര​മേ​ഷും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന ഒ​റ്റ​മു​റി ഷെ​ഡ്

പ​റ​ളി: പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ൽ മ​ന​ക്ക​മ്പാ​ട് ര​മേ​ഷും ഭാ​ര്യ സു​ജി​ത​യും മ​ക്ക​ളാ​യ സു​ചി​ത്ര​യും സു​മി​ത്ര​യും അ​ട​ങ്ങു​ന്ന നാ​ലം​ഗ കു​ടും​ബം 14 വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന​ത് ഒ​റ്റ​മു​റി ഓ​ല​ഷെ​ഡി​ൽ.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഇ​വ​രു​ടെ ഒ​റ്റ​മു​റി ഓ​ല​ഷെ​ഡ് ത​ക​ർ​ന്ന​ശേ​ഷം മേ​ൽ​ക്കൂ​ര​യി​ൽ പ്ലാ​സ്​​റ്റി​ക് ഷീ​റ്റി​ട്ടു. ഭ​ക്ഷ​ണം​വെ​പ്പും കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും കി​ട​ത്ത​വും എ​ല്ലാം ഒ​റ്റ​മു​റി ഷെ​ഡി​ലാ​ണ്.

കാ​റ്റ്​ വീ​ശി​യാ​ൽ ഓ​ല​ഷെ​ഡ്​ ഇ​ള​കി​യാ​ടും. എ​ല്ലാ​വ​ർ​ഷ​വും മു​റ​പോ​ലെ അ​പേ​ക്ഷ ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും ര​മേ​ശും കു​ടും​ബ​വും ഗു​ണ​ഭോ​ക്​​തൃ​പ​ട്ടി​ക​ക്ക്​ പു​റ​ത്താ​ണ്.

സ്വ​ന്ത​മാ​യി അ​ട​ച്ചു​റ​പ്പു​ള്ളൊ​രു വീ​ടെ​ന്ന സ്വ​പ്നം എ​ന്ന് സാ​ക്ഷാ​ത്ക​രി​ക്കു​മെ​ന്ന​റി​യാ​തെ നെ​ടു​വീ​ർ​പ്പോ​ടെ ക​ഴി​യു​ക​യാ​ണ് ഇൗ ​നി​ർ​ധ​ന കു​ടും​ബം.

Show Full Article
TAGS:homeless family single room shelter no home palakkad parali ramesh and family 
Next Story