കേരളത്തിൽ ആഭ്യന്തര വകുപ്പ് നോക്കുകുത്തി –ഷാഫി പറമ്പിൽ
text_fieldsയൂത്ത് കോൺഗ്രസ് ജില്ല നേതൃയോഗം സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ
ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: കേരളത്തിൽ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. യൂത്ത് കോൺഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ടി.എച്ച്. ഫിറോസ്ബാബു അധ്യക്ഷത വഹിച്ചു. ജനുവരി 16, 17, 18 തീയതികളിൽ പാലക്കാട് അഹല്യ കാമ്പസിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിന്റെ ഒരുക്കങ്ങൾ യോഗത്തിൽ വിലയിരുത്തി. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ, വി.കെ. ശ്രീകണ്ഠൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ കെ.എം. ഫെബിൻ, ഒ.കെ. ഫാറൂഖ്, ജസീർ മുണ്ടറോട്ട്, എൻ.എസ്. ശിൽപ, എം. പ്രശോഭ്, ജില്ല ഭാരവാഹികളായ വിനോദ് ചെറാട്, രോഹിത് കൃഷ്ണൻ, അരുൺകുമാർ പാലകുറിശ്ശി, പ്രദീപ് നെന്മാറ, സി. വിഷ്ണു, നിത്യ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

