കൗമാരക്കാരിൽ എച്ച്.ഐ.വി വർധിക്കുന്നു
text_fieldsപാലക്കാട്: സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിക്കുന്നവരിൽ കൗമാരക്കാരുടെ തോത് വർധിക്കുന്നു. 15നും 24 നുമിടയിൽ പ്രായമുള്ളവരുടെ അനുപാതത്തിലാണ് ആരോഗ്യവകുപ്പ് പ്രതിവർഷ വർധന കണ്ടെത്തിയത്. 2022 മുതൽ 2024 വരെ യഥാക്രമം ഒമ്പത് ശതമാനം, 12 ശതമാനം , 14.2 ശതമാനം എന്ന തോതിൽ എച്ച്.ഐ.വി ബാധ വർധിക്കുകയാണ്. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ മാത്രമെടുത്താലും അണുബാധ നിരക്ക് 15.4 ശതമാനമാണ്. യുവാക്കളുടെ ഇടയിലെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാനൊരുങ്ങുകയാണ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി.
അതേസമയം, ഗർഭിണികളിലെ എച്ച്.ഐ.വി ബാധയിൽ അൽപം കുറവ് വന്നിട്ടുണ്ട്. 2017ൽ ഇത് 26 ശതമാനമായിരുന്നങ്കിൽ ഇക്കഴിഞ്ഞ വർഷ ം 16 ആയി ചുരുങ്ങി. മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്തെ എച്ച്ഐ.വി അണുബാധയുടെ പ്രധാന കാരണം ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം പുലർത്തിയതാണ്- 62.6 ശതമാനം. സ്വവർഗരതി-24.6 ശതമാനം, മയക്കുമരുന്ന് സൂചി ഉപയോഗം-8.1 ശതമാനം, ഗർഭിണിയിൽ നിന്ന് ശിശുവിലേക്കുള്ള കൈമാറ്റം- 0.9 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

