Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യവസായികളെ ആക്രമിച്ച് തട്ടിയെടുത്ത കാർ തമിഴ്നാട്ടിൽ കണ്ടെത്തി

text_fields
bookmark_border
വ്യവസായികളെ ആക്രമിച്ച് തട്ടിയെടുത്ത കാർ തമിഴ്നാട്ടിൽ കണ്ടെത്തി
cancel

പുതുശ്ശേരി: ദേശീയപാത മരുതറോഡ് പെട്രോൾ പമ്പിന്​ സമീപം രണ്ട് വാഹനങ്ങളിലായെത്തി വ്യവസായികളെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ കോയമ്പത്തൂരിൽനിന്ന് കാർ കണ്ടെത്തി. കോവിൽപാളയം ദേശീയപാതയോരത്തെ കുറ്റിക്കാട്ടിൽനിന്നാണ് കാർ കണ്ടെത്തിയത്. വൈകീട്ടോടെ അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി കാർ ഏറ്റെടുത്തു.

പണമോ വിലപിടപ്പുള്ള മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാണ് കവർച്ച നടത്തിയതെന്നും ഇത് ഇല്ലെന്ന് കണ്ടതിനാലാകാം കാർ ഉപേക്ഷിച്ചതെന്നും പൊലീസ് സംശയിക്കുന്നു. തിരുപ്പൂരിലേക്കുള്ള വഴിമധ്യേയും തിരിച്ച് കേരളത്തിലേക്ക് മടങ്ങുമ്പോഴും ഈ സംഘം വിവിധയിടങ്ങളിൽനിന്ന് വ്യവസായികളെ പിന്തുടർന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പിന്നീട് ദേശീയപാതയിലെ തിരക്കൊഴിഞ്ഞ മേഖല തിരഞ്ഞെടുത്താണ് ഇവർ വ്യവസായികളെ ആക്രമിച്ചത്. കസബ സി.ഐ എൻ.എസ്. രാജീവ്, എസ്.ഐമാരായ വിപിൻ കെ. വേണുഗോപാൽ, വി. ജലീൽ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story