ഹിജാബ് നിരോധനം: ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു
text_fieldsഹിജാബ് നിരോധനത്തിനെതിരെ ഫ്രറ്റേണിറ്റി എം.ഇ.എസ് കല്ലടി കോളജ് യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിൽനിന്ന്
പാലക്കാട്: ഹിജാബ് നിരോധനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലയിലെ കാമ്പസുകളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ചിറ്റൂർ ഗവ. കോളജ്, എസ്.എൻ.ജി.എസ് കോളജ് പട്ടാമ്പി, അട്ടപ്പാടി ആർ.ജി.എം ഗവ. കോളജ്, എം.ഇ.എസ് കല്ലടി കോളജ്, മണ്ണാർക്കാട് നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവയടക്കമുള്ള കാമ്പസുകളിൽ ഫ്രറ്റേണിറ്റി യൂനിറ്റുകൾക്ക് കീഴിൽ പ്രതിഷേധ പ്രകടനങ്ങൾ, സംഗമങ്ങൾ, വിദ്യാർഥികളുടെ കൈയൊപ്പ് ചാർത്തൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. അഫ്ലഹ, മുർഷിദ, ഹസ്ന അബ്ദുൽ ഖാദർ, ജസീം, റിഷാന, സഫ്വ, ആഷിഖ്, നാജിയ, ഷംന, അഫ്ന, സഫ്വാൻ, ഹന, ഷഹാന, ബദ്റുസമാൻ, ഫർഹ, തമീസ്, ഹിഷാം എന്നിവർ നേതൃത്വം നൽകി.

