മുടവനൂർ പിറപ്പ്-മാട്ടായ-വട്ടൊള്ളി ലിങ്ക് റോഡ് സഞ്ചാര യോഗ്യമാക്കണം; രണ്ട് ആഴ്ച സമയപരിധി നല്‍കി ഹൈകോടതി
text_fieldsകേരള ഹൈകോടതി
കൂറ്റനാട്: ജൽ ജീവൻ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനായി പൊളിച്ച റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ഹൈകോടതി ഉത്തരവ്. ഹൈകോടതി അഭിഭാഷകനും യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമായ അഡ്വ. ടി.എം. നഹാസ് നൽകിയ റിട്ട് ഹരജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
തൃത്താല ഗ്രാമപഞ്ചായത്തിലെ മുടവനൂർ പിറപ്പ് -മാട്ടായ- വട്ടൊള്ളി ലിങ്ക് റോഡുകളുടെ പുനരുദ്ധാരണം സമയബന്ധിതമായി പൂർത്തീകരിക്കാത്ത കാരണത്താൽ കാൽനടയാത്രക്കാരുടെ കാര്യം ഏറെ പരിതാപകരമാണ്. വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പദ്ധതിക്ക് നേതൃത്വം കൊടുത്ത് എകോപിപ്പിക്കുന്ന തൃത്താല പഞ്ചായത്ത് ഭരണസമിതിയും പദ്ധതി കരാറുകാരനും യഥാസമയം പ്രവൃത്തി പൂർത്തിയാക്കിയില്ല. ഇതിലെ കാലതാമസം ചോദ്യം ചെയ്താണ് ഹരജി നൽകിയത്.
ഈ കാലയളവുവരെ വരെയായി അധികൃതർ റോഡ് ഗതാഗത യോഗ്യമാക്കാത്ത സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി രണ്ട് ആഴ്ചക്കകം റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് കേരള ഹൈകോടതി ഉത്തരവില്‍ പറയുന്നത്. ഹരജിയിൽ അഡ്വ. പി.യു. വിനോദ്‌കുമാർ ദേവാങ്കണം, അഡ്വ. ടി.എം. മുഹമ്മദ് മുസ്താഖ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

