കനത്തു കാലവർഷം
text_fieldsപാലക്കാട്: ഏെറ നാൾ മാറിനിന്ന കാലവർഷം ജില്ലയിൽ വീണ്ടും സജീവം. കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ കണക്കുകൾ പ്രകാരം വ്യാഴാഴ്ച കൂടുതൽ മഴ ലഭിച്ച പട്ടാമ്പിയിൽ മാത്രം 107.7 മി.മീ. മഴയാണ് െപയ്തത്്. തൃത്താലയിൽ 102 മില്ലിമീറ്ററും ആലത്തൂർ 71.4 മില്ലിമീറ്ററും മഴലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച സ്ഥലങ്ങളിൽ വ്യാഴാഴ്ച പട്ടാമ്പി നാലും തൃത്താല അഞ്ചും സ്ഥാനത്താണ്.
ഭേദപ്പെട്ട മഴ ലഭിച്ചതോടെ ജില്ലയിലെ മിക്ക നദികളിലും ജലനിരപ്പുയർന്നിട്ടുണ്ട്. നെല്ലിയാമ്പതിയും അട്ടപ്പാടിയുമടക്കം ജില്ലയുടെ മലയോര മേഖലകളിലെല്ലാം മഴ തുടരുന്നതിനിടെ പലയിടത്തും അങ്ങിങ്ങായി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. വിദൂര മേഖലകളിൽ മരക്കമ്പുകൾ വീണും പോസ്റ്റുകൾ ചരിഞ്ഞും വൈദ്യുതി തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് മംഗലം പുഴ തെന്നിലാപുരത്ത് പാലം കവിഞ്ഞൊഴുകി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കാറ്റും മഴയും തുടരുന്നതിനിടെ മങ്കര വെള്ളറോഡ് കൊന്നയത്ത് കണ്ണൻ കൃപയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യവസായ സംരംഭ കേന്ദ്രം നിലംപൊത്തി. വ്യാഴാഴ്ച രാത്രി 8.30ഓടെ മേൽക്കൂര ഇടിഞ്ഞ് വീഴുകയായിരുന്നു. കനത്ത കാറ്റിൽ അയനാരി പുത്തൻവീട്ടിൽ തോമസിെൻറ വീടിനു മുകളിലേക്ക് മരം കടപുഴകി, ആളപായമില്ല.
അണക്കെട്ടുകളിലെ ജലനിരപ്പ് ഇങ്ങനെ
നിലവില്‍ മംഗലം ഡാം മാത്രമാണ് തുറന്നിരിക്കുന്നത്. ഇവിടെ ആറ് ഷട്ടറുകളും ഘട്ടം ഘട്ടമായി 30 സെ.മീറ്റർ വരെ ഉയർത്തി. വ്യാഴാഴ്ച മൂന്ന് ഷട്ടറുകളാണ് തുറന്നിരുന്നത്. ഡാമില്‍ 77.25 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി ജലനിരപ്പ്.
മലമ്പുഴ ഡാം 105.20 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06), പോത്തുണ്ടി 98.18 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204), മീങ്കര 152.03 മീറ്റര്‍ (പരമാവധി ജലനിരപ്പ് 156.36), ചുള്ളിയാര്‍ 143.26 മീറ്റര്‍ (പരമാവധി ജലനിരപ്പ് 154.08), വാളയാര്‍ 196.84 മീറ്റര്‍ (പരമാവധി ജലനിരപ്പ് 203), ശിരുവാണി 871.71 മീറ്റര്‍ (പരമാവധി ജലനിരപ്പ് 878.5), കാഞ്ഞിരപ്പുഴ 90.90 മീറ്റര്‍ (പരമാവധി ജലനിരപ്പ് 97.50) നിലവിലെ ജലനിരപ്പുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

