കനത്ത മഴ; നെല്ല് വെള്ളത്തിൽ
text_fieldsകനത്ത മഴയിൽ വിളഞ്ഞ നെല്ല് വെള്ളത്തിൽ മുങ്ങിയപ്പോൾ. പെരിങ്ങോട്ടുകുറുശ്ശി മേഖലയിലെ ദൃശ്യം
പെരിങ്ങോട്ടുകുറുശ്ശി: തോരാമഴയിൽ നെല്ലറയിൽ തീരാകണ്ണീരുമായി കർഷകർ. വിളഞ്ഞ നെൽപാടങ്ങൾ വെള്ളത്തിലായി. വ്യാഴാഴ്ച രാവിലെ മുതൽ പെയ്ത കനത്ത മഴയിലാണ് നെൽപാടങ്ങൾ വെള്ളത്തിൽ മുങ്ങിയത്. പെരിങ്ങോട്ടുകുറുശ്ശി കോട്ടായി, മാത്തൂർ മേഖലകളിലെ കൊയ്ത്തിന് പാകമായ നെല്ലാണ് നശിക്കുന്നത്. രണ്ടുദിവസം ഈ നില തുടർന്നാൽ നെല്ല് മുള പൊട്ടി നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
സാധാരണ ചിങ്ങമാസം കഴിഞ്ഞാൽ വൈകുന്നേരങ്ങളിൽ കിഴക്കൻ മഴയെന്ന പേരിൽ മഴ പെയ്യാറുണ്ടെങ്കിലും പെട്ടെന്ന് നിലക്കാറാണ് പതിവ്. എന്നാൽ, വ്യാഴാഴ്ച തുടങ്ങിയ കനത്തമഴ തോരാതെ നിന്നതാണ് കർഷകരുടെ പ്രതീക്ഷ തകർത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

